Breaking News Featured Gulf UAE

ഇൻഡിഗോ ഇന്ത്യ-അബൂദബി പ്രതിദിന പുതിയ സർവിസ്സിനൊരുങ്ങുന്നു

Written by themediatoc

അബൂദബി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ​ പ്ര​ഖ്യാ​പി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്​ ​സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​ ഇ​ൻ​ഡി​ഗോ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ എ​ലീ​ന സൊ​ർ​ളി​നി പ​റ​ഞ്ഞു. ഇ​ൻ​ഡി​ഗോ​യു​ടെ പ്ര​ഖ്യാ​പ​നം പ്രാ​ദേ​ശി​ക ഹ​ബ്​ എ​ന്ന നി​ല​യി​ലു​ള്ള അ​ബൂ​ദ​ബി​യു​ടെ സ്ഥാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സ്​ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നിലവിൽ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സ്​ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 21 പ്ര​തി​വാ​ര സ​ർ​വി​സു​ക​ളും പുതുതായി കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ ആ​കെ സ​ർ​വി​സു​ക​ൾ 63 ആ​യി​. അ​തേ​സ​മ​യം, ഇ​ൻ​ഡി​ഗോ പു​തി​യ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ആ​കെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം 120 ക​ട​ന്നു. ഇതോടുകൂടി അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​വു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന്​ ഇ​ൻ​ഡി​ഗോ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ പീ​റ്റ​ർ എ​ൽ​ബേ​ഴ്​​സ്​ പ​റ​ഞ്ഞു.

About the author

themediatoc

Leave a Comment