അജ്മാന് – നിലവിലെ യു.എ.യിലെ ഇന്ധന വില വർധിച്ചതോടെ ടാക്സി നിരക്കുകൾ ഉയർന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 1.78 ദിർഹം ആയിരുന്ന വില ഈ മാസം കിലോമീറ്ററിന് 1.83 ദിർഹം ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചത്. ഇപ്പോഴുള്ള നിരക്കിനോട് കൂടി അഞ്ച് ഫിൽസാണ് കൂടിയിട്ടുള്ളത്. ഇപ്രകാരം സൂപ്പർ 98 വില ലിറ്ററിന് 27 ഫില്‍സ് വർധിച്ച് 3.05 ദിർഹമായി കൂടി ഒപ്പം സ്പെഷൽ 95 പെട്രോൾ 26 ഫില്‍സ് വർധിച്ച് 2.93 ദിർഹവുമായി, ഇ പ്ലസിന്റെ വില 27 ദിർഹം വർധിച്ച് 2.86 ദിർഹമായി.
അന്താരാഷ്ട്ര ക്രൂഡോയിൽ ബാരലിന്റെ വില സന്തുലിതമല്ലാതാകാരണം 2015 ആഗസ്റ്റിൽ വിലനിയന്ത്രണം നീക്കുന്നതായി യു.എ.ഇ പ്രഖ്യാപിച്ചതുമുതൽ ഇന്ധനവില കമ്മിറ്റി എല്ലാ മാസാവസാനവും പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്കുകൾ പരിഷ്കരിചിരുന്നു. എന്നാൽ ആഗോള വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രാദേശിക ഇന്ധന വില വളരെ കുറവാണ്. ഇന്ധനവില കുറഞ്ഞപ്പോള്‍ ടാക്സി നിരക്കുകളിലും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കുറവ് വരുത്തിയിരുന്നു.