Breaking News Gulf UAE

അബുദാബിയിൽ പിഴയിളവ്‌; ഇളവുകൾ ഏറെ

Written by themediatoc

അബുദാബി – നിലവിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ 2 മാസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് നൽകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുതണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.

പൊലീസിന്റെ വെബ്‌സൈറ്റ്, സ്‌മാർട് ആപ്, ടാം ആപ് എന്നിവയിലൂടെ ഓൺലൈനായും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ നേരിട്ടും പണം അടയ്ക്കാമെന്ന് ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു.എന്നാൽ കയ്യിൽ പണമില്ലാത്തവർക്ക് പലിശ രഹിത തവണകളായി പിഴ അടയ്ക്കാനും സൗകര്യമുണ്ട്.

അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്‌റഖ് ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പിഴ ലഭിച്ച് 2 ആഴ്ചയ്ക്കകം തവണകളാക്കാൻ ബാങ്കിൽ അപേക്ഷിക്കാം. എന്നാൽ ഇതിന്നായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പിഴ അടച്ചാൽ മറ്റു സേവനചാർജ്ജുകൾ ഒന്നും തന്നെ ഈടാക്കില്ല.

ഇളവുകൾ സംബന്ധിച്ച് നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണ ക്യാംപെയ്ൻ അബുദാബി പൊലീസ് നടത്തുന്നു. പിഴ അടച്ച് ഫയൽ കുറ്റമറ്റതാക്കിയാൽ മാത്രമേ വാഹന റജിസ്ട്രേഷൻ പുതുക്കാനാവൂ.

About the author

themediatoc

Leave a Comment