ദുബായ് – യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മകൾ ശൈഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിവാഹിതയാകാനൊരുങ്ങുന്നു. ബിസിനസുകാരനും സംരംഭകനുമായ ശൈഖ് മാന ബിൻ മുഹമ്മദ് ബിൻ റാശിദ് ബിൻ മാന ആൽ മക്തൂമാണ് വരൻ. വരനും വധുവും സമൂഹ മാധ്യമങ്ങൾ വഴിയാണ് വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വരന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബിൻ മാന ആൽ മക്തൂം വിവാഹത്തിന് ആശംസയായി രചിച്ച കവിതയാണ് നവദമ്പതികൾ ഇൻസ്റ്റഗ്രാമിൽ കല്യാണക്കാര്യം വെളിപ്പെടുത്തി പോസ്റ്റ് ചെയ്തത്. നികാഹ് ദിവസത്തേക്ക് ആശംസയായി രചിച്ചതാണ് കവിത. എന്നാൽ വിവാഹം സംബന്ധിച്ച ഔദ്യോഗിക വിശദീകരണമോ റിപ്പോർട്ടോ പുറത്തുവന്നിട്ടില്ല. ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദധാരിയായ ശൈഖ മഹ്റയുടെ കുതിരകളോടുള്ള ഇഷ്ടം പ്രസിദ്ധമാണ്. ദുബായിൽ റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ മേഖലയിൽ നിരവധി വിജയകരമായ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ് ശൈഖ് മാന.
You may also like
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
മികച്ച വിലയില്‍ ഷോപ്പിംഗ് സമ്മാനിച്ച് വണ്‍ സോണ്‍...
നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി...
“പ്രോസ്പെര”എൻ.ആർ.ഇ സേവിങ്സ് അക്കൗണ്ട്...
സൗദിയിൽ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി...
About the author
