Breaking News Featured Gulf UAE

3.2 കോ​ടി ദി​ർ​ഹം വി​ല​വ​രു​ന്ന 111 കിലോ ലഹരിമരുന്നുമായി 28 പേർ ദുബായിൽ അറസ്റ്റിൽ

Written by themediatoc

ദുബായ് – രാജ്യത്തിന്റെ സുരക്ഷിതത്വം സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി വി​വി​ധ ഓ​പ​റേ​ഷ​നു​ക​ളി​ലാ​യി 13.2 കോ​ടി ദി​ർ​ഹം വി​ല​വ​രു​ന്ന 111 കിലോ ലഹരിമരുന്നുമായി 28 പേരെ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൂ​ന്നു​ സം​ഘ​ങ്ങ​ളെ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. 99 കി​ലോ കാ​പ്​​റ്റ​ഗ​ൺ ഗു​ളി​ക, 12 കി​ലോ ക്രി​സ്റ്റ​ൽ മെ​ത്ത്, ​ഹെ​റോ​യി​ൻ, ക​ഞ്ചാ​വ്​ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ്​ ല​ഹ​രി​മ​രു​ന്ന്. വ്യത്യസ്തങ്ങളായ തന്ത്രപ്രധാനമായ മൂ​ന്ന്​ ഓ​പ​റേ​ഷ​നു​ക​ളി​ലാ​യാ​ണ്​ മൂ​ന്നു​ ഗ്യാ​ങ്ങു​ക​ളെ​യും വ​ല​യി​ലാ​ക്കി​യ​ത്. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ നീ​ക്കം വ​ഴി ആ​ദ്യ ഓ​പ​റേ​ഷ​നിൽ മൂ​ന്നു​ പേ​രിൽനിന്നും ല​ഹ​രി​മ​രു​ന്ന്​ വി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ മാത്രം 3.1 കോ​ടി രൂ​പ വി​ല​വ​രുന്ന കാ​പ്​​റ്റ​ഗ​ൺ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടാ​മ​ത്തെ ഓ​പ​റേ​ഷ​നി​ൽ ഫോ​ൺ വ​ഴി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്ക്​ ശ്ര​മി​ക്കു​ന്ന​യാ​ളെയും പി​ടി​കൂ​ടി. ഇ​യാ​ളി​ൽ​നി​ന്ന്​ 9.7 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്തും മ​യ​ക്കു​മ​രു​ന്ന് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി. അവസാനഘട്ടം മൂ​ന്നാം ഓ​പ​റേ​ഷ​നി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ല​ഹ​രി​മ​രു​ന്ന്​ വി​ൽ​ക്കു​ന്ന​യാ​ളെ തേ​ടി​യി​റ​ങ്ങി​യ​പ്പോ​ഴാ​ണ്​ 23 പേ​ർ കു​ടു​ങ്ങി​യ​ത്. ഹെ​റോ​യി​ൻ, ക്രി​സ്റ്റ​ൽ മി​ത്ത്, ഹ​ഷീ​ഷ്​ എ​ന്നി​വ​യാ​ണ്​ ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ച​ത്.

ല​ഹ​രി​മ​രു​ന്ന്​ ഉ​പ​യോ​ഗ​മോ വി​ൽ​പ​ന​യോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 901 എ​ന്ന ന​മ്പ​റി​ലോ ദു​ബൈ പൊ​ലീ​സ്​ ആ​പ്പി​ലെ ‘പൊ​ലീ​സ്​ ഐ​’ സേ​വ​നം വ​ഴി​യോ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

About the author

themediatoc

Leave a Comment