ദുബായ്: കൃത്യമായി വൃത്തിയും വെടിപ്പുമില്ലാതെ കൊണ്ടുനടക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഉടമയ്ക്ക് 500 ദര്‍ഹം പിഴ ചുമത്തുമെന്നാണ് ദുബായ് മുൻസിപ്പാലിറ്റി. നഖ്‌അഗരത്തിലെ പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താലാണ് നടപടിസ്വീകരിക്കുക എന്ന് അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്ക. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക് 15 ദിവസം നല്‍കും ഒപ്പം നിശ്ചിതസമയപരിധിക്കുള്ളിലും വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. നഗരസൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും വാഹനങ്ങളുടെ വൃത്തിയും പ്രധാനമാണ്. ആഴ്ചയിലൊരിക്കലെങ്കിലും വാഹനം കഴുകിയിരിക്കണം. അവധിക്കാല യാത്ര പോകുമ്പോള്‍ ഡ്രൈവിംഗ് അറിയാവുന്ന ഒരുസുഹൃത്തിന് വാഹനം കൈമാറിയിരിക്കണം ഒപ്പം ഏറ്റവുംകുറഞ്ഞത് ആഴ്ചയില്‍ ഒരുതവണയെങ്കിലും 10 മിനിറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും വാഹന ഉടമകള്‍ക്കായി അധികൃതര്‍ നല്‍കിയിട്ടുണ്ട്.
കഴിവതും ആളൊഴിഞ്ഞ ചൂടതികമില്ലാത്ത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യണം. ഒപ്പം ലഭ്യമായിട്ടുള്ള ഗുണനിലവാരമുള്ള കവര്‍ ഉപയോഗിച്ച് വാഹനം മൂടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട വൃത്തിഹീനമായ വാഹനങ്ങള്‍ക്ക് 3000 ദര്‍ഹം വരെ പിഴചുമത്തിയിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ദുബായ് നഗരത്തിലും നിയമം കര്‍ശനമാക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.