ദുബായ് – കഴിഞ്ഞ ദിവസം ദുബായ് ലാൻഡ് ഡിപ്പാർട്ടമെന്റ് പുറത്തിറക്കിയ താമസരേഖ രേജിസ്ട്രേഷനിൽ തങ്ങൾക്കൊപ്പം കഴിയുന്നവരുടെ പേരും എമിറൈറ്റ്സ് ഐഡിയും നല്കണമെന്നുള്ള വ്യവസ്ഥയിലാണ് ഇളവ് നൽകിയത്. ഇതുപ്രകാരം തങ്ങൾക്കൊപ്പം എത്ര പേർ താമസിക്കുന്നത് എന്ന് മാത്രം നൽകിയാൽ മതിയാകും. മറ്റു വിവരങ്ങൾ തത്കാലം നൽകേണ്ടതില്ല.
പുതിയ അറിയിപ്പ് പ്രകാരം റെസ്ട്രേഷനു വേണ്ടി നൽകിയ രണ്ടാഴ്ച്ച സമയപരിധി നീട്ടിയിട്ടുണ്ട്. റസ്റ്റ് ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഏറ്റവും ഉയർന്ന ജീവിതനിലവാരവും, കെട്ടിടത്തിന്റെ ഉറപ്പും പരിശോധിക്കാനും സുരക്ഷാമാനദണ്ഡവും ഉറപ്പുവരുതുണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നിർബന്ധമായും താമസരേഖ രേജിസ്ട്രേഷനിൽ രേഖകൾ നൽകാൻ താമസ കുടിയേറ്റ വകുപ്പ് നിർദേശം നൽകിയിരുന്നത്.