ദുബായ് – ദുബായിലെ വിദ്യാലയങ്ങളുടെ ശൈത്യകാല അവധി അവസാനിച്ചതിനാലും, ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്നുമായി ഈ ആഴ്ച ദുബൈ വിമാനത്താവളത്തിൽ 20 ലക്ഷം യാത്രക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
ജനുവരി മൂന്നു വരെയാണ് വൻ തിരക്ക് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് യാത്രക്കാർ നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകികഴിഞ്ഞു. കഴിഞ്ഞ കുറെ ആഴ്ചകളിയി യാത്രക്കാരുടെ ഒഴുക്ക് ക്രമാതീതമായി വർത്തിച്ചിരുന്നു.
ഈ വർഷം 64.3 ദശലക്ഷം യാത്രക്കാർ ദുബൈ വഴി സഞ്ചരിക്കുമെന്നാണ് നേരത്തേ കണക്ക് കൂട്ടിയതിരുന്നത്. എന്നാൽ ലോകകപ്പ് ഫുട്ബാൾ കഴിഞ്ഞ് ദോഹയിൽനിന്ന് ദുബായിൽ എത്തിയ യാത്രക്കാരും ഇവരുടെ യു.എ.ഇയിലെ സന്ദർശനത്തിനുശേഷം ഇവർ മടങ്ങുന്നതും, ശൈത്യകാല അവധിക്കുശേഷം യു.എ.ഇയിൽ സ്കൂളുകൾ തിങ്കളാഴ്ച തുറക്കുന്നതോടുകൂടി നാട്ടിലേക്ക് മടങ്ങിയ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഈ ആഴ്ചയിലാണ് തിരിച്ചെത്തുന്നതും വിമാനത്താവളത്തെ തിരക്കേറിയതാക്കി. ഡിസംബറിലെ കണക്കിൽ ലണ്ടനിലെ ഹീത്രൂവിനേക്കാൾ അന്താരാഷ്ട്ര യാത്രക്കാർ എത്തിയത് ദുബായിലാണ്.