ഷാർജ – അക്ഷരലോകം കാത്തിരുന്ന ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 41മത് എഡിഷന്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ ചൊവ്വാഴ്ച സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
‘സ്‌പ്രെഡ് ദി വേഡ്’ എന്ന പ്രമേയത്തിന് കീഴില്‍, 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213 പ്രസാധകരുടെ പങ്കാളിത്തത്തോടെ നവംബര്‍ 13 വരെ പുസ്തക മേള നീണ്ടുനില്‍ക്കും. മേഖലയിലെയും ലോകമെമ്പാടുമുള്ള പ്രമുഖരായ എഴുത്തുകാര്‍, ബുദ്ധിജീവികള്‍, പ്രസാധകര്‍, മുന്‍നിര ചിന്തകരായ നേതാക്കള്‍ എന്നിവരെ പുസ്തകമേളയുടെ ഊര്‍ജ്ജസ്വലമായ പുതിയ പതിപ്പിലേക്ക് ഉദ്ഘാടന വേളയില്‍ ഷാര്‍ജ ഭരണാധികാരി സ്വാഗതം ചെയ്തു.
ഈ നിമിഷം 12 ദിവസത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആഘോഷത്തിന്റെ തുടക്കമാണെന്ന് ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടന പ്രഭാഷണത്തില്‍ ഉണര്‍ത്തി. യുഎഇയിലുടനീളമുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും കലയിലും ശാസ്ത്രത്തിലും അവരുടെ പഠനം സമ്പന്നമാക്കാനും അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള അവസരമാണിത്. ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങള്‍ മേളയില്‍ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളുടെ പുസ്തകങ്ങളിലൂടെ സ്വായത്തമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.