Breaking News Featured Gulf UAE

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം ഉടൻ നടപ്പിലാക്കും

Written by themediatoc

ദുബായ്: ഇന്ത്യൻ എയർലൈനുകൾ ഉടൻ തന്നെ ക്യാബിൻ ബാഗേജ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയേക്കും. ഈ സാഹചര്യത്തിൽ യുഎഇയിലെ ട്രാവൽ ഏജന്റുമാർ അവ പാലിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. ക്യാബിൻ ബാഗേജ് ഒന്ന് മാത്രമായി പരിമിതപ്പെടുത്തുകയും അവയുടെ ഭാരം ഏഴ് കിലോയിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാന സർവീസുകൾക്കും ഇത് ബാധകമാണ്.

ഇന്ത്യൻ വിമാനക്കമ്പനികളുടെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾക്കും ഇത് ബാധകമാകും, അതിനാൽ യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ സൂക്ഷിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിയമങ്ങൾ ഉടൻ തന്നെ കർശനമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രാവൽ ഏജൻസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓരോ വിമാനങ്ങളും അനുവദിക്കുന്ന ബാഗേജ് തൂക്കം എത്രയാണെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകാണാമെന്നും, എല്ലാ നിയമങ്ങളും കർശനമായി പാലിക്കാൻ ശ്രദ്ധിക്കനാമെന്നും അധികൃതർ വ്യക്തമാക്കി.

About the author

themediatoc

Leave a Comment