ന്യൂഡൽഹി – ബി.ബി.സി ഡോക്യുമെന്ററിയോടെ പുകഞ്ഞിരുന്ന എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പ്രശ്നങ്ങൾക്കൊടുവിൽ തിരിച്ചടികളും പ്രതിസന്ധികളും മറികടക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് കോൺഗ്രസ്സിലെതന്നെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയുടെ 44മതു സ്ഥാപക ദിനത്തിൽ അനിലിന്റെ രംഗ പ്രവേശം, ബി.ജെ.പി ദേശീയ ആസ്ഥാനത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെയും സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചശേഷം ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
വേദ ഗ്രന്ധമായ മനുസ്മൃതിയിലെ ‘ധർമ്മോ രക്ഷതി രക്ഷിതാഹാ” (ധർമ്മത്തെ സംരക്ഷിക്കുന്നവനെ അതു രക്ഷിക്കും) എന്ന സംസ്കൃത വാചകം ഉദ്ധരിച്ചായിരുന്നു ബി.ജെ.പിയിൽ ചേർന്നതിനെ ന്യായീകരിച്ചുള്ള അനിലിന്റെ ആദ്യ വാചകം. ഇക്കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസിലെ ഔദ്യോഗിക പദവികൾ ഒഴിഞ്ഞ അനിൽ ഇന്നലെ പ്രാഥമികാംഗത്വവും രാജിവച്ചു. ഒരു കുടുംബത്തെ മാത്രം സേവിക്കുന്ന കോൺഗ്രസിൽ ധർമ്മം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന്, ഗാന്ധി കുടുംബത്തെ പരോക്ഷമായി ആക്രമിച്ച് അനിൽ വാർത്താലേഖകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളെ പിന്തുണച്ച് രാജ്യത്തിനായി പ്രവർത്തിക്കുമെന്നും തീരുമാനം വ്യക്തിപരമാണെന്നും അനിൽ പറഞ്ഞു.
കോൺഗ്രസിനെ ഞാൻ വഞ്ചിച്ചിട്ടില്ല. കോൺഗ്രസുകാരാണ് രാഷ്ട്രത്തെ വഞ്ചിക്കുന്നത്. എല്ലാ പാർട്ടിക്കാരും ബഹുമാനിക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. അതിനാൽ എന്റെ തീരുമാനം അദ്ദേഹത്തിന്റെ യശസിനെ ബാധിക്കില്ല. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. ഒരു കുടുംബത്തെ രക്ഷിക്കലാണ് ധർമ്മമെന്ന് കോൺഗ്രസുകാർ വിശ്വസിക്കുന്നു. എന്നാൽ തന്റെ ധർമ്മം രാജ്യത്തെ സേവിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം നിറവേറ്റാൻ പ്രവർത്തിക്കും എന്നും അനിൽ കൂട്ടീച്ചർത്തു.
ബി.ബി.സി ഡോക്യുമെന്ററിയോടെ മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയെ കോൺഗ്രസ് അനുകൂലിച്ചതിനെ അനിൽ തള്ളിപ്പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെയാണ് കെ.പി.സി.സി ഡിജിറ്റിൽ മീഡിയ കൺവീനർ, എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷണൽ കോ-ഓർഡിനേറ്റർ പദവികൾ രാജിവച്ചത്. അന്നുമുതൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ചർച്ച തുടങ്ങിയെങ്കിലും, കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ പക്ഷവുമായി അടുത്ത ബന്ധമുള്ള അനിലിന് രണ്ടു മനസായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയും നേരിട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ അനിൽ വഴങ്ങി. വി. മുരളീധരനും കെ. സുരേന്ദ്രനും ചർച്ചകളുടെ ഭാഗമായി.
തന്റെ മകൻ അനിൽ കെ. ആന്റണി ബി.ജെ.പിയിൽ ചേരാനുള്ള തെറ്റായ തീരുമാനം തനിക്കു വേദനയുണ്ടാക്കിയെന്നും. അവസാനശ്വാസം വരെ താൻ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും തെറ്റായ നിലപാടിനെതിരെ ശബ്ദമുയർത്തും എന്നും. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ നെഹ്റു കുടുംബത്തോടൊപ്പമാണ് ഞാനെല്ലാക്കാലത്തും. എത്രകാലം ജീവിച്ചാലും മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരനായിട്ടായിരിക്കും എന്നും എ.കെ. ആന്റണി വികാരാധീനനായികൊണ്ടു മാധ്യമങ്ങളോട് പറഞ്ഞു.