അജ്മാൻ – അബുദാബി ഹെൽത്ത് സർവിസസ് കമ്പനിയായ ‘സേഹ’യുടെ തീരുമാനപ്രകാരം അജ്മാനിലെ കോവിഡ് ഡ്രൈവ്ത്രൂ സ്ക്രീനിങ് സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു. ഒക്ടോബർ 16മുതൽ അടച്ചുപൂട്ടുമെന്ന് നേരത്തേ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് പി.സി.ആര് ടെസ്റ്റുകൾക്കോ വാക്സിനേഷനുകൾക്കോ വിധേയരാവേണ്ട താമസക്കാർ ‘സേഹ’ ആപ് ഉപയോഗിച്ച് അടുത്ത പ്രദേശത്തുള്ള കേന്ദ്രത്തിൽ ഡ്രൈവ്ത്രൂ സേവനങ്ങൾക്ക് അപ്പോയിൻമെന്റുകൾ ബുക്ക് ചെയ്യാമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളെ കുറിച്ച പൂർണ വിവരങ്ങൾ https://www.seha.ae/screening-locations/ എന്ന വെബ്സൈറ്റിലും ‘സേഹ’ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും ഇനിമുതൽ ലഭിക്കുമെന്നും സേഹ അധികൃതര്‍ വ്യക്തമാക്കി.