ദുബായ്: എക്കാലത്തെയും പ്രവാസി മലയാളികളുടെ സ്വപ്നമായ “എയർ കേരള” യാഥാർഥ്യമാവാൻ ഒരുങ്ങുന്നു. നിലവിൽ പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ഏവിയേഷൻ സർവീസിന് പ്രാഥമീക കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു.പി.സിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമീകഘട്ടത്തിൽ ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സിആണ് ലഭിച്ചത്.
എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലടപറഞ്ഞു. തുടക്കത്തിൽ 2ടയർ, 3ടയർ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയാണ് പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.