ദുബായ് – ലോകത്തിനു തന്നെ മാതൃകയായ ദുബൈ പൊലീസിന്റെ ‘ഹിമായ ഇന്റർനാഷനൽ’ എന്ന് നാമകരണം ചെയ്യപ്പെട്ട മയക്കുമരുന്ന് അടിമത്തത്തിൽനിന്ന് മോചിതരാകാൻ വേണ്ടിയുള്ള ആപ്പ് സംവിധാനം ഉപയോഗിച്ച് അഞ്ചുവർഷത്തിനിടെ 576 പേരാണ് ജീവിതം തിരിച്ചുപിടിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ഹിമായ ഇന്റർനാഷനൽ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. എന്നാൽ ഇത്തരക്കാർക്ക് യു.എ.ഇ മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ ആനുകൂല്യം പൂർണമായും ലഭിച്ചിട്ടുമുണ്ട്. ആർട്ടിക്ൾ 89പ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സ്വയമോ കുടുംബങ്ങൾ വഴിയോ വിമുക്തി നേടുന്നതിന് പെലീസിനെ സമീപിച്ചാൽ നേരത്തേ ചെയ്തതിന് കേസെടുക്കുകയില്ല എന്ന നിയമത്തിന്റെ അനുകൂല്യത്തിലാണ് ദുബായ് പോലീസ് ഇത്തരമൊരു പുനരധിവാസത്തിന് കളമൊരുക്കിയത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒട്ടനവധി പേരാണ് ചികിത്സക്ക് പേടിയില്ലാതെ പൊലീസിനെ സമീപിക്കാൻ തുടങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കി.
ദുബൈ പൊലീസ് മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ വാർഷിക വിലയിരുത്തലിന്റെ വാർഷീക അവലോകന യോഗത്തിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മയക്കുമരുന്ന് കടത്തുകാരെയും വിൽപനക്കാരെയും കണ്ടെത്തുന്നതിനും പിടികൂടുന്നതിനും നൂതനമായ സംവിധാനങ്ങൾ വികസിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ പ്രവർത്തനങ്ങളെ കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു.
ഇതിന്റെ മുന്നൊരുക്കമായി ദുബായിൽ കഴിഞ്ഞവർഷം മയക്കുമരുന്ന് കടത്തും വിൽപനയുമായി ബന്ധപ്പെട്ട 340 വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ വാർഷിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞവർഷം ആറു ടൺ 634 കിലോ മയക്കുമരുന്നും ഗുളികകളും വകുപ്പ് പിടികൂടിയിയത്. ഒപ്പം തന്നെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആൻറി നാർക്കോട്ടിക്സ് 27 രാജ്യങ്ങളിലേക്ക് 89 സുരക്ഷ മുന്നറിയിപ്പുകളും, നിർദേശങ്ങളും കൈമാറിയതായും യോഗം വിലയിരുത്തി. ഇത്തരം നടപടി വഴി കുപ്രസിദ്ധരായ 36 അന്താരാഷ്ട്ര പ്രതികളെ അറസ്റ്റ്ചെയ്യാനും സാധിച്ചിരുന്നു.