കോട്ടയം – പ്രവാസി വ്യവസായിയുടെ പ്രോജക്ടിന് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായി കൈക്കൂലി കൈപ്പറ്റുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അജിത്ത് കുമാർ പിടിയിൽ. 20,000 രൂപയും ഒരു കുപ്പി സ്‌കോച്ച് വിസ്‌കിയുമായിരുന്നു കൈക്കൂലി. മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഇ ടി അജിത്ത് കുമാർ നിരവധി തവണ ആളുകളിൽ നിന്നും ഇത്തരത്തിൽ കൈക്കൂലി ചോദിച്ചു വാങ്ങാറുണ്ടായിരുന്നതായാണ് പ്രദേശവാസികളുടെ പ്രതികരണം. എന്നാൽ ഇത്തവണ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് അജിത്ത് കുമാർ അറസ്റ്റിലാവുന്നത്.