ദുബായ് – ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത് അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഡി.എച്ച്.എക്ക് കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്. ഡോക്ടർമാർ, നഴ്സ്, ഡെന്‍റിസ്റ്റ്, ഫാർമസിസ്റ്റ്, ടെക്നീഷ്യന്മാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ദുബൈയിലെ ആരോഗ്യ മേഖലയുടെ കുതിപ്പാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ഡി.എച്ച്.എ ഡേറ്റ അനാലിസിസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഖാലിസ് അൽ ജല്ലഫ് പറഞ്ഞു.ദുബായിലെ വ്യത്യസ്ഥ ആശുപത്രികളിലായി 6400ഓളം പേർക്ക് ഒരേസമയം കിടത്തിചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡി.എച്ച്.എയുടെ സുതാര്യതയോടൊപ്പം പ്രാദേശിക, അന്തർദേശീയ തലത്തിലെ സഹകരണവും ദുബൈയുടെ ആരോഗ്യ മേഖലയെ സഹായിക്കുന്നുണ്ട്. ഒപ്പം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ കണക്കുകൾ സഹായിക്കുമെന്നും ദുബൈ ഹെൽത്ത് അതോറിറ്റി അധികൃതർ കൂട്ടിച്ചേർത്തു.