Featured Gulf Saudi Arabia

സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ

Written by themediatoc

റിയാദ്: സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ‌ പിടിയിൽ. പ്രതിയുടെ കയ്യിൽ നിന്നും 25 കിലോയോളം ഖാത്ത് കണ്ടെടുത്തു. ജിസാനിൽവെച്ച് സൗദി സുരക്ഷാ സേനയാണ് പ്രതിയെ പിടികൂടിയത്.

വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിൽ ബന്ധപ്പെട്ടും എല്ലാവരും വിവരം നൽകണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു. ലഹരി മരുന്ന് കടത്ത്, വിതരണക്കാരെ കുറിച്ച് നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകൾ അറിയിച്ചു.

About the author

themediatoc

Leave a Comment