Breaking News Business Featured UAE

“സേ നോ റ്റു ഫ്രീലാന്‍സ് വിസ സ്‌കാം” – ബോധവത്കരണ കാമ്പയിനുമായി ഫാസ്റ്റ് ബിസിനസ് ലൈന്‍

Written by themediatoc

ദുബായ്: ഫ്രീലാന്‍സ് വിസകളില്‍ വഞ്ചിക്കപ്പെടുന്നതിനെതിരെ നിക്ഷേപകരില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബൈയിലെ ബിസിനസ് ഉപദേശക സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചു. ‘സേ നോ ടു ഫ്രീലാന്‍ഡ് വിസ സ്‌കാം ‘എന്ന കാമ്പയിനിന്റെ ഔദ്യോഗിക തുടക്കം ഇന്നലെ ദുബൈയില്‍ തുടങ്ങി. ഫാസ്റ്റ് ബിസിനസ് ലൈന്‍ കമ്പനിയുടെ നവീകരിച്ച ഓഫീസ് ദുബൈ ദേരയിലെ റീഫ് മാളിലേക്ക് മാറുന്നതിനൊപ്പമാണ് കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കമ്പനി എം.ഡി ഹിളര്‍ അബ്ദുല്ലയും മാനേജിംഗ് പാര്‍ട്ണര്‍ മുഹമ്മദ് അറഫാത്തും ദുബൈയില്‍ അറിയിച്ചു.

കാമ്പയിന്‍ ഈ മേഖലയില്‍ വര്‍ധിച്ചുവരുന്ന ആശങ്കയായി മാറിയിരിക്കുന്ന തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാമെന്നും, അവ എങ്ങനെ ഒഴിവാക്കാമെന്നും പൊതുജങ്ങങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ്. വ്യക്തികളെ തെറ്റിദ്ധരിപ്പിക്കുന്ന ഫ്രീലാന്‍സ് ഓഫറുകളുടെ കുരുക്കില്‍ നിന്നും സംരക്ഷിക്കാനും നിയമാനുസൃതമായ ഫ്രീലാന്‍സ് വിസ ഓപ്ഷനുകള്‍ സുരക്ഷിതമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഫാസ്റ്റ് ബിസിനസ് ലൈന്‍ ലക്ഷ്യമിടുന്നു. പുതിയ ഓഫീസില്‍ ബിസിനസ് നിര്‍ദ്ദേശങ്ങള്‍, ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍, ഗോള്‍ഡന്‍വിസ സേവനം, തൊഴില്‍വിസ, വാടകക്ക് ഓഫീസ് ഇടങ്ങള്‍, പ്രീമിയം ഓഫീസ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമായിരിക്കും. ലോഞ്ച് ഇവന്റ് ഫെബ്രുവരി 2 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റീഫ് മാളിലെ ഒന്നാംനിലയിലുള്ള ഫാസ്റ്റ് ബിസിനസ് ലൈനിന്റെ പുതിയ ഓഫീസില്‍ നടക്കും. ശൈഖ് അമ്മാര്‍ ബിന്‍ സാലം അല്‍ഖാസിമി ഉദ്ഘാടനം നിര്‍വഹിക്കും.

About the author

themediatoc

Leave a Comment