Business Featured Gulf UAE

10 വർഷത്തിനുള്ളിൽ ഒരു ലക്ഷം മലയാളികളെ സാ​​​ങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള പദ്ധതിയുമായി അറബ് സോൺ

Written by themediatoc

ദുബായ്: ഒരു ലക്ഷം മലയാളികളെ ദുബായിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്​റ്റേറ്റ്​ ബ്രോക്കറേജ്​ സ്ഥാപനമായ അറബ്​ സോൺ ഒരുങ്ങുന്നു. സാ​​​ങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ ഉടമസ്ഥാവകാശം എന്ന ആശയത്തിലൂടെയാണ്​ പദ്ധതി നടപ്പിലാക്കുക. ഇത്തരത്തിൽ പരമാവധി എട്ട്​ പേർക്ക് ഒന്നിച്ചു ചേർന്ന് ദുബായിൽ ഒരു പ്രോപ്പർട്ടി വാങ്ങാനാവും എന്നതാണ് വ്യവസ്ഥ. ഒരാൾ ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം മൂലധനമായി മുടക്കണം​. 5000 ദിർഹം മുടക്കി രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഏറ്റവും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി എല്ലാ നടപടികളും പൂർത്തീകരിക്കാനാവുമെന്നതാണ്​ ഈ ടെക് സ്റ്റാർട്ടപ്പിന്‍റെ പ്രത്യേകത. ഇതിലൂടെ വാങ്ങുന്ന യൂണിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനം ലഭിക്കാനും വില്പന നടത്തി ലാഭം വീതിച്ചു നൽകുവാനും ഈ പദ്ധതി വഴി സാധ്യമാകുമെന്ന്​ അറബ്​സോൺ ഡയറക്ടർ കസീർ കൊട്ടിക്കോള്ളൻ പറഞ്ഞു.

ലോകത്തിലെ എവിടെയുമുള്ള മലയാളിക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാമെന്ന്​ അൽ വഫ ഗ്രൂപ്പ്​ സ്ഥാപകനും സിഇഒയുമായ മുനീർ അൽ വഫ പറഞ്ഞു. പണം മുടക്കുന്നവർക്ക് അതിന്‍റെ പൂർണ്ണമായ ഔദ്യോഗിക രേഖകൾ സ്വന്തമായി ലഭിക്കും. ദുബായ് സർക്കാർ അംഗീകരിച്ച നിയമ വ്യവസ്ഥയിലൂ​ടെ ആയിരിക്കും മുഴുവൻ നടപടികളും പൂർത്തീകരിക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് കൂടെയുള്ള പങ്കാളികളുടെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലഭ്യമാക്കുകയും ചെയ്യും. അറബ്​സോൺ സ്ഥാപകനും സിഇഒയുമായ റഊഫ്​, അൽ വഫ ഗ്രൂപ്പ്​ ഡയറക്ടർ മുഹമ്മദ്​ ആദിൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലും യുഎഇയിലും ഉള്ള മലയാളികൾക്ക് പുറമെ യുകെ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾക്കും ഈ സംരംഭത്തിൽ പങ്കാളികളാവാമെന്ന് മുനീർ അൽ വഫ കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment