ദുബായ്: യുഎഇ ദേശീയ ദിനാഘോത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓർമ കേരളോത്സവം 2024 ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ദുബായ് ഖുസൈസിലെ അമിറ്റി സ്കൂളിൽ വെച്ചാണ് ഓർമ്മ കേേരളോത്സവം നടക്കുക. വിവിധ പരിപാടികളാൽ വിപുലമായ ആഘോഷങ്ങളാണ് നടക്കാൻ പോകുന്നത്. ഡിസംബർ ഒന്നാം തീയതി പ്രശസ്ത നർത്തകി മേതിൽ ദേവിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും.
ഇത്തവണത്തെ കേരളോത്സവത്തിലെ പ്രധാന ആകർഷണം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നയിക്കുന്ന തായമ്പകയിൽ മേളമാണ്. കേരളോത്സവം നടക്കുന്ന രണ്ടുദിവസവും മാരാരുടെ തായമ്പകം ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ ഒന്ന്, രണ്ട് ഗദിവസങ്ങളിൽ വൈകിട്ട് നാല് മണിമുതലാണ് പരിപാടികൾ നടക്കുക.
ഗായിക ആര്യാ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി തുടങ്ങിയവർ നേതൃത്വം നൽകി കൊണ്ട് സംഗീത വിരുന്നും അരങ്ങേറും.
ഡിസംബർ രണ്ടിന് വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും. 70ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി – പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവ കലാരൂപങ്ങളും അണിനിരക്കും.
തെരുവുനാടകങ്ങൾ, കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, മാർഗംകളി തുടങ്ങിയ നൃത്ത – കലാരൂപങ്ങൾ, സംഗീത ശിൽപം എന്നിവക്കൊപ്പം ഒരുക്കുന്ന നാടൻ ഭക്ഷണ ശാലകൾ, തട്ടുകടകൾ, മറ്റു ചെറുകിട വിൽപനശാലകൾ എന്നിവയും നടക്കും. യു എ ഇയിലെ പ്രശസ്ത ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന, ചരിത്ര -പുരാവസ്തു പ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കും. പുസ്തകശാല, സാഹിത്യ സദസ്സ്, കവിയരങ്ങ്, എഴുത്തു സംവാദങ്ങൾ, പ്രശ്നോത്തരികൾ. കേരളോത്സവത്തിനുള്ള പ്രവേശനം സൗജന്യമനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.