Featured UAE

ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കാൻ യുഎഇ; ബഹിരാകാശ ഏജൻസി ഷാർജ സർവകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു

Written by themediatoc

അബുദാബി: ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ബഹിരാകാശ ഏജൻസിയും ഷാർജ സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഷാർജ അക്കാദമി ഫോർ ആസ്ട്രോണോമി, സ്പേസ് സയൻഡ് ആൻഡ് ടെക്നോളജി ആസ്ഥാനത്തു നടന്ന ചടങ്ങിൽ യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ സലേം ബുട്ടി അൽ ഖുബൈസിയും എസ്എഎഎസ്എസ്ടി ഡയറക്ടർ ജനറൽ പ്രൊഫ. ഹമീദ് എം കെ അൽ നൈമിയും ചേർന്നാണ് കരാർ ഒപ്പിട്ടത്.

ബഹിരാകാശമേഖലയിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക, വിവിധ പദ്ധതികൾക്കായി ഷാർജ സർവകലാശാലയിലെ ബഹിരാകാശ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക, പൊതുതാത്പര്യ പദ്ധതികൾ നടപ്പാക്കുക, സ്പേസ് ലാബുകൾ വികസിപ്പിക്കുക എന്നിവയില്‍ സഹകരണം ശക്തമാക്കും. ബഹിരാകാശപദ്ധതികളിലെ അപകടസാധ്യതകളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിലും ധാരണാപത്രം നിർണായകമാകും.

പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ പ്രയോജനപ്പെടുന്ന ശാസ്ത്രഗവേഷണങ്ങൾക്കായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ഊന്നൽനൽകും ഹമീദ് എം കെ അൽ നൈമി പറഞ്ഞു. ഈ പങ്കാളിത്തം ബഹിരാകാശ രംഗത്ത് യുഎഇയുടെ പ്രധാന പദ്ധതികൾക്ക് ഫലപ്രദമായ സംഭാവനകൾ നൽകാൻ നിർണ്ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അൻപത് വർഷത്തിനകം സമഗ്രമായ വികസനത്തിന് സംഭാവനകൾ നൽകുന്ന നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഗവേഷണങ്ങൾ നടത്താനും പുതിയ കരാർ നിർണായകമാകുമെന്നും അൽ ഖുബൈസി പറഞ്ഞു.

About the author

themediatoc

Leave a Comment