Featured UAE

പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ സഹായവുമായി ദുബായ് കെഎംസിസി വനിതാ വിഭാഗം

Written by themediatoc

ദുബായ്: ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ സഹായിക്കാൻ ദുബായ് കെഎംസിസി വനിതാ വിഭാഗം ആരംഭിച്ചു. അപേക്ഷകളുടെ പരിശോധന മുതൽ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള എല്ലാ ജോലികളിലും വനിതാ വിങ് സഹായിക്കും. വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്തീൻ, ജനറൽ സെക്രട്ടറി റഈനസലീം, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവരാണ് നേതൃത്വം.

ഡിസംബർ 31 വരെ കോൺസുലേറ്റ് സഹായ കേന്ദ്രത്തിൽ കെഎംസിസി വനിതാ വിഭാഗം പ്രവർത്തകരുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിമാന ടിക്കറ്റ് നൽകാനും ജനന റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫീസുകൾ അടയ്ക്കാനും ഇവർ സഹായിക്കും.

About the author

themediatoc

Leave a Comment