Featured Gulf

ബ്രൂണെ-ഇന്ത്യ ട്രേഡ് കമ്മീഷണറായി എൻ എം പണിയ്ക്കർ നിയമിതനായി

Written by themediatoc

ബ്രൂണെയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി മലയാളിയും പ്രവാസി വ്യവസായിയുമായ എൻഎം പണിയ്ക്കർ നിയമിതനായി. വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർ​ഗനൈസേഷന്റെയും ശുപാർശകളെ തുടർന്നാണ് നിയമനം. ചെ​ന്നൈ​യി​ലെ ഐ.​ടി.​സി ഗ്രാ​ൻ​ഡ് ചോ​ള ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ബ്രൂ​ണെ ദാ​റു​സലാം ഹൈ​ക​മീ​ഷ​ണ​ർ ഡാ​റ്റോ അ​ലാ​ഹു​ദ്ദീ​ൻ മു​ഹ​മ്മ​ദ് താ​ഹ​യി​ൽ​നി​ന്ന്​ എ​ൻഎം പ​ണി​ക്ക​ർ ട്രേ​ഡ് ക​മീ​ഷ​ണ​ർ പ​ദ​വി സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം ദു​ബാ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ട്രേഡ് കമ്മീഷണറായുള്ള ഔദ്യോഗിക നിയമന ചടങ്ങ് ഡിസംബറിൽ ബ്രൂണെയിൽ നടക്കും.വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ലീ​സ്റ്റ് റീ​ജ്യ​ന്‍റെ ഗുഡ് വിൽ അംബാസിഡർ കൂടിയാണ് പണിക്കർ.

ഇന്ത്യും ബ്രൂണെയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിൽ സജീവമാകുമന്ന് എം എൻ പണിയ്ക്കർ പറഞ്ഞു. മറൈൻ മേഖലയിൽ വലിയ സാധ്യതയുണ്ടെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ മറൈൻ വ്.വസായത്തെ വളർത്തുന്നതിനുള്ള സാഹചര്യം പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.

മറൈൻ മേഖലയിലെ വർധിച്ചുവരുന്ന തൊഴിൽ സാധ്യതകൾ കണക്കിലെടുത്ത് കേരളത്തിൽ പ്രത്യേക പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മ​റൈ​ൻ മേ​ഖ​ല​യി​ൽ ത​ൽ​പ​ര​രാ​യ 10 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക്​ ആ​റു​മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കും.

കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി അമൽ ജ്യോതി എ​ൻ​ജീ​നി​യ​റി​ങ്​ കോ​ളെജി​ലാ​ണ്​ പ​രീ​ല​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​ക. കോഴ്സ് പൂർത്തീകരിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ദുബായിലെ എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ ഷിപ്യാർഡിൽ പരിശീലനം നൽകും. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആ​ഗോള മറൈൻ മേഖലയിൽ പ്രവേശിയ്ക്കുന്നതിനുള്ള ആദ്യ സംരഭമാണിത്.

ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡിൽ ഈസ്റ്റ് റീജിയൺ ജനറൽ സെക്രട്ടറി ഡോക്ടർ ജെറോ വർഗീസ്, അജ്മാന്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് ഡയസ് ഇടിക്കുള എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

About the author

themediatoc

Leave a Comment