ദുബായ്: മലബാറിന്റെ രുചിക്കൂട്ടുകൾ നെഞ്ചോട് ചേർത്ത് കടൽ കടന്നവർക്കു സന്തോഷ വാർത്തയുമായി ‘ചാ’ ബ്രാൻഡ് യു എ ഇ യിലെത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലബാർ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ‘ചാ’ ബ്രാൻഡ് മലബാറിന്റെ എണ്ണക്കടി യുൾപ്പെടെ തനതു വിഭവങ്ങളാണ് പ്രവാസികൾക്കായി കടൽ കത്തുന്നത്. രുചിയിലും, ഗുണത്തിലും തനത്തു ശൈലി ഉൾപ്പെടെ മലബാറിന്റെ ഉമ്മച്ചി ചേരുവകൾ ഉൾപ്പെടുന്ന 65 – ഓളം വിഭവങ്ങളാണ് ആദ്യഘട്ടത്തിൽ ചാ യിൽ ലഭ്യമാവുക. ഇത്തരത്തിൽ നാട്ടിൽ നിന്ന് പരിശീലനം ലഭിച്ച 25 – ഓളം പാചക വിദഗ്ധരാണ് ചാ യില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമഘട്ടത്തിൽ ദുബായിലെ കരാമയില്‍ യു.എ.ഇ യിലെ പ്രമുഖ വിദ്യാഭ്യാസ – വ്യാപാര ഗ്രൂപ്പായ എസ്. ആൻഡ്. സി യുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ‘ചാ’ ബ്രാൻഡ് വൈകാതെ ഷാര്‍ജയിലും അജ്മാനിലും ശാഖകൾ തുറക്കും. നിലവിൽ ചാ ഗള്ളി , ചാ എക്സ്പ്രസ്, ചാ പ്രീമിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആണ് ചാ ഷോപ്പുകൾ പ്രവർത്തിക്കുക. ചാ ഗള്ളിയിൽ കേരളത്തിന്‍റെ തനത് പലഹാരങ്ങളും ചാ എക്സ്പ്രസിൽ ഇന്തോ – അറബിക് പലഹാരങ്ങളും, ചാ പ്രീമിയത്തിൽ ഗ്ലോബൽ രുചി വിഭവങ്ങളുമാണ് ലഭ്യമാവുക
മലബാർ രുചി കൂട്ടുകളുടെ കലവറയായ ‘ചാ’ ബ്രാൻഡ് നെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടർമാരിൽ ഒരാളായ സിബ്ബത്ത് എം. പി ദുബായ് പറഞ്ഞു. കരാമയിലെ ഔട്ട് ലെറ്റ് നാളെ (ഞായർ) മുതൽ തുറന്ന് പ്രവർത്തിക്കും. കറാമയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡയറക്ടറായ മഹ്ഷൂക് സി.എൻ, സഹൽ സി.ടി, ഡോ.ആഷിക് വി.വി എന്നിവർ പങ്കെടുത്തു.