Featured UAE

മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറി ഇനി ഷാർജ പൊലീസ് മേധാവി

Written by themediatoc

ഷാർജ: ഷാർജ പൊലീസ് പുതിയ കമാൻഡ് ഇൻ ചീഫിനെ നിയമിച്ചു. സുപ്രീം കൗൺസിൽ അം​ഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അമീരി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ ഷാർജ പൊലീസ് കമാൻഡ് ഇൻ ചീഫ് ആയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അം​ഗമായും നിയമിച്ചിട്ടുണ്ട്.

സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസിക്ക് തൻ്റെ ഭരണകാലത്തുടനീളമുള്ള അദ്ദേഹത്തിൻ്റെ മികച്ച സേവനത്തിനുള്ള അംഗീകാരമായി സുൽത്താൻ അൽ ഖാസിമി ഷാർജ പൊലീസ് മെഡൽ നൽകി.

About the author

themediatoc

Leave a Comment