Kuwait

കുവൈറ്റ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ അന്തരിച്ചു

Written by themediatoc

കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. 2011നവംബർ മുതൽ 2019 വരെയായിരുന്നു അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചത്. 1942ലാണ് ജനനം.

1968ൽ അമീരി ദിവാനിൽ അഡ്മിനിസട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് സൂപ്പർ വൈസറായി സേവനമനുഷ്ഠച്ചായിരുന്നു തുടക്കം. ഡിപ്പാർട്ട്മെന്റ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 197ൽ ഹവല്ലി ​ഗവർണറായി സേവനം നിയമിതനായിരുന്നു.

2007 ഒക്ടോബർ 28ന് ഉപപ്രധാനമന്ത്രിയായും നിയമിതനായി. പിന്നീട് അഹ്മദിയുടെ ​ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേ​ഹം സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി വാർത്താ വിതരണ മന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2001ൽ ഷെയ്ഖ് അഅൽ മുബാറക്ക് ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായി തിരഞ്ഞെ‌ടുക്കപ്പെട്ടു.

About the author

themediatoc

Leave a Comment