മസ്കത്ത്: ഈ വരുന്ന വാരാന്ത്യത്തിൽ ഒമാനിലെ അൽഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. പൊടിപടലങ്ങളും അസ്ഥിരമായ വസ്തുക്കളും പറക്കുന്നതിനു കാരണമാകും. ചിലപ്പോൾ തിരശ്ചീന ദൃശ്യപരത കുറക്കും, പ്രത്യേകിച്ച് തെക്കൻ ബത്തിന, വടക്കൻ ശർഖിയ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ. ദോഫാർ ഗവർണറേറ്റിന്റെതീരത്ത് താഴ്ന്ന മേഘങ്ങൾ രൂപപ്പെടുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെയാണ് മഴക്ക് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.