Breaking News Featured Gulf Saudi Arabia

ജ​ക്രാ​ന്ത പൂ​ത്ത അ​ബ​ഹയിലെ താഴ് വാരങ്ങൾ; കൺനിറയെ കാണാൻ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

Written by themediatoc

റി​യാ​ദ്: അ​ബ​ഹ​യി​ലെ തെ​രു​വു​ക​ൾ​ക്കി​പ്പോ​ൾ ജ​ക്രാ​ന്ത​യു​ടെ മണവും, ത​ണ​ലും, വശ്യചാ​രു​ത​യു​ആണുള്ളത്. തെ​ക്കേ അ​മേ​രി​ക്ക​യി​ൽ​നി​ന്നും മു​ള​ച്ചു​യ​ർ​ന്ന ‘ജ​ക്രാ​ന്ത മി​മോ​സി​ഫോ​ളി​യ’​ക്ക് (Jacaranda) നീ​ല​വാ​ക​യെ​ന്ന വി​ളി​പ്പേ​രു​കൂ​ടി​യു​ണ്ട്. അ​ബ​ഹ​യി​ൽ നീ​ല​വാ​ക​യു​ടെ പ​ർ​പ്പി​ൾ വ​സ​ന്തം​മെ​ത്തി​യാ​ൽ ജ​ക്രാ​ന്ത​യെ കാ​ണാ​നും, ചാ​റ്റ​ൽ മ​ഴ​യി​ൽ നി​ല​വും മ​ര​വും തി​ള​ങ്ങു​ന്ന പ്ര​കൃ​തി​വ​ർ​ണാ​ഭ​മാ​ക്കി​യ ലാ​ൻ​ഡ്‌​സ്കേ​പ്പ് കാമ​റ​യി​ൽ ഒ​പ്പാ​നും രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ആ​സ്വാ​ദ​ക​രേ​റെ​യാ​ണ് ഒഴുകിയെത്തുക. ഈകാലയളവിൽ റി​യാ​ദ്, ദ​മ്മാം, ജി​ദ്ദ തു​ട​ങ്ങി സൗ​ദി​യി​ലെ പ്ര​ധാ​ന നാ​ഗ​ര​ങ്ങ​ളി​ൽ​നി​ന്നും ചെ​റുപ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്നും ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ആ​ദ്യ​ത്തെ തി​ര​ഞ്ഞെ​ടു​പ്പ് അ​ബ​ഹ​യാ​ണ്. ജൂ​ൺ മൂ​ന്നാം വാ​ര​മെ​ത്തു​ന്ന ബ​ലിപെ​രു​ന്നാ​ൾ അ​വ​ധി​ക്ക് മ​ല​യാ​ളി​ക​ളു​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് അ​ബ​ഹ​യി​ലേ​ക്കു ഒഴുകിയെത്തുവാൻ സജ്ജരായിട്ടുള്ളത്. അതിലേറെ പേറും കുടുംബമായി വരുന്നവരാണ്.

മുൻകൂട്ടി ടി​ക്കെ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ഭ്യ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ഓ​ഫ​റി​ൽ 250 റി​യാ​ലി​ന് വ​രെ പോ​യി വ​രാ​നു​ള്ള ടി​ക്ക​റ്റു​ക​ളും ല​ഭ്യ​മാ​ണ്. അ​ടു​ത്ത​മാ​സ​ത്തോ​ടെ റി​യാ​ദ് ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ദി​യു​ടെ വി​വി​ധ പ്ര​വ​ശ്യ​ക​ൾ ചൂ​ട് ക​ന​ത്ത് പൊ​ള്ളി​ത്തുട​ങ്ങും. ഈ ​സ​മ​യ​ത്തെ ഒ​രു ആ​ശ്വാ​സ കേ​ന്ദ്രം കൂ​ടി​യാ​ണ് അ​ബ​ഹ​യി​ലേ​ക്കു​ള്ള യാ​ത്ര. ആ​യി​ര​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ താ​ണ്ടി അ​ബ​ഹ​യി​ലെ​ത്താ​ൻ റി​യാ​ദി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗ​വും, വി​മാ​ന​ത്തി​ലും യാ​ത്ര തി​രി​ക്കു​ന്ന​വ​രു​ണ്ട്. അ​ബ​ഹ ഉ​ൾ​പ്പെ​ടു​ന്ന അ​സീ​ർ മേ​ഖ​ല​യി​ൽ 15,000ത്തി​ല​ധി​കം നീ​ല​വാ​ക മ​ര​ങ്ങ​ളു​ണ്ട്. അ​വ​യി​ൽ ചി​ല​ത് 18 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രും. 20 മീ​റ്റ​ർ ഉ​യ​രം വ​രെ​യാ​ണ് നീ​ല​വാ​ക​യു​ടെ പ​ര​മാ​വ​ധി വ​ള​ർ​ച്ച. ഏ​ക​ദേ​ശം 45 ഇ​നം മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ജ​ക്രാ​ന്ത കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​ണ് നീല​വാ​ക. ഡി​സം​ബ​റി​ലെ ത​ണു​പ്പി​ൽ ഇ​ല​ക​ൾ പൊ​ഴി​ക്കു​ന്ന ജ​ക്രാ​ന്ത മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ പൂ​ക്കുക പി​ന്നെ ജൂ​ൺ മാ​സം വ​രെ നീ​ല​വാ​ക​യു​ടെ യൗവ​ന​കാ​ല​മാ​ണ്. അ​ബ​ഹ ന​ഗ​ര​ത്തി​ലെ പൂ​ന്തോ​ട്ട​ങ്ങ​ളെ​യും തെ​രു​വു​ക​ളെ​യും വ​ർ​ണാഭ​മാ​ക്കി​യും സു​ഗ​ന്ധം പ​ര​ത്തി​യും ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ ജ​ക്രാ​ന്ത​യാ​ണ് ഈ പൂക്കളുടെ തേനിന്നായി കാത്തിരിക്കുന്ന മറ്റൊരു കൂട്ടരാണ് അ​ബ​ഹ​യി​ലെ തേ​നീ​ച്ച​ക​ൾ.

About the author

themediatoc

Leave a Comment