News Kerala/India The Media Toc

തലയണ കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന പ്രതി പിടിയിൽ.

Written by themediatoc

തലയണക്കടയുടെ മറവിൽ ഹെറോയിൻ വില്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആസാം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹർ മെഹബൂബ് (24)നെയാണ് പെരുമ്പാവൂർ എ.എസ്പി യുടെ നേതൃത്വത്താലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാൾ ജ്യോതി ജംഗ്ഷനിൽ നടത്തുന്ന തലയണ കടയിൽ നിന്നും 93 കുപ്പി ഹെറോയിൻ പിടികൂടിയത്. ആസാമിൽ നിന്ന് ഇയാൾ മയക്കുമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡീഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.കെ രാജേഷ് ,സബ് ഇൻസ്പെക്ടർമാരായ വി.വിദ്യ, റെജി മോൻ എ.എസ്.ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എൻ
മനോജ് കുമാർ, ടി.എ അഫ്സൽ ,എ.ടി ജിൻസ്, സി.പി ഒ മാരായ കെ.എ അഭിലാഷ്, ബെന്നി ഐസക് എനിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

About the author

themediatoc

Leave a Comment