Breaking News Featured Gulf Kuwait

വിമാനത്തിൽ യാ​ത്ര​ക്കാരികൾ ത​മ്മി​ൽ വ​ഴ​ക്ക്; കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം വൈ​കി.

Written by themediatoc

കു​വൈ​ത്ത്: യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്ക് വി​മാ​നം വൈ​കു​ന്ന​തി​ലേ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും കാ​ര​ണ​മാ​യി. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്‍റെ കെ.​യു 414 വി​മാ​ന​മാ​ണ് വൈ​കി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വി​മാ​നം ബാ​ങ്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​തി​ന് ശേ​ഷം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വ​ഴ​ക്ക് നി​യ​മ​ന​ട​പ​ടി​ക്കും കാ​ര​ണ​മാ​യി. വി​മാ​ന​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ര​ണ്ട് സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​ണ് പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് യാ​ത്ര​യി​ൽ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാ​വ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

About the author

themediatoc

Leave a Comment