Bahrain Breaking News Gulf

സിംഗപ്പൂരും ബഹ്​റൈനും നിയമരംഗത്ത്​ കൈകോർക്കാൻ ഒരുങ്ങുന്നു

Written by themediatoc

മനാമ – നിലവിലെ ആഭ്യന്തരനി​യ​മ​മേ​ഖ​ല​യി​ൽ നിന്നും വ്യത്യസ്തമായി വ്യാ​പാ​ര സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര കോ​ട​തി സ്ഥാ​പി​ക്കാ​നാ​ണ്​ ധാ​ര​ണയുമായി ബ​ഹ്​​റൈ​നും സിം​ഗ​പ്പൂ​രും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സിം​ഗ​പ്പൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. സിം​ഗ​പ്പൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കൊ​മേ​ഴ്​​സ്യ​ൽ കോ​ർ​ട്ടി​ന്‍റെ മോ​ഡ​ലി​ലിൽ സ്ഥാ​പിക്കപ്പെടുന്ന കോർട്ടിന് ബ​ഹ്​​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​മേ​ഴ്​​സ്യ​ൽ കോ​ർ​ട്ട്​ (ബി.​ഐ.​സി.​സി) എ​ന്നാ​യി​രി​ക്കും പേ​ര്. ധാരണാപത്രത്തിൽ സിം​ഗ​പ്പൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ചീ​ഫ്​ ജ​സ്റ്റി​സ്​ സ​ന്ദ​രീ​ഷ്​ മേ​നോ​നാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ബ​ന്ധ​പ്പെ​ട്ട​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സം​യു​ക്ത ക​മ്മി​റ്റി​യും രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്​​​ട്ര വ്യാ​പാ​ര ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി വ്യ​വ​ഹാ​ര മേ​ഖ​ല​യി​ൽ സിം​ഗ​പ്പൂ​രി​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്ത്​ മു​ന്നി​ൽ​വെ​ച്ചാ​ണ്​ ബ​ഹ്​​റൈ​ൻ മു​ന്നോ​ട്ടു നീ​ങ്ങു​ക.

About the author

themediatoc

Leave a Comment