Breaking News Featured Gulf UAE

ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയേകി ‘വിസ്എയ‍ർ’: യുഎഇ – ഇന്ത്യ സെക്ടർ സർവ്വീസ് ഉടൻ

Written by themediatoc

ദുബായ് – യു.എ.ഇയുടെ ചെലവ് കുറഞ്ഞ വിമാനസർവ്വീസായ വിസ്എയർ അബുദബി ഇന്ത്യയിലേക്ക് സർവ്വീസ്ആ രംഭിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. നിലവിൽ ഏറ്റവും കൂടതല്‍ ഉപഭോക്താക്കളുള്ള സെക്ട‍റുകളിലൊന്നാണ് യുഎഇ- ഇന്ത്യ. നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ ഉടനെത്തന്നെ ഏതൊക്കെ റൂട്ടുകളിലാണ് സർവ്വീസ് നടത്തുകയെന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് വിസ് എയർ അബുദബി മാനേജിംഗ് ഡയറക്ടറും ഓഫീസറുമായ ജോഹാന്‍ ഈദാഗെന്‍ പറഞ്ഞു. അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്എയർ നിലവില്‍ 24 ലക്ഷ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം താരതമ്യേന 1.2 ദശലക്ഷം യാത്രാക്കാരാണ് വിസ് എയറിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത് എന്നാൽ ഈ വർഷം 2 ദശലക്ഷം യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment