Breaking News Featured Gulf UAE

ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ അ​റ​ബ്​ വം​ശ​ജ​നാകാൻ സുൽത്താൻ അ​ൽ നി​യാ​ദി; ചരിത്ര നേട്ടം 28ന്​

Written by themediatoc

ദുബായ് – ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ അ​റ​ബ്​ സ​ഞ്ചാ​രി​യാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പിനൊരുങ്ങുകയാണ് ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലൂ​ടെ ച​രി​ത്രം കു​റി​ച്ച യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ സ്റ്റീ​ഫ​ൻ ബോ​വ​നൊ​പ്പ​മാ​ണ്​ അ​ൽ നി​യാ​ദി ബ​ഹി​രാ​കാ​ശ​ത്ത്​ ച​രി​ത്ര ന​ട​ത്ത​ത്തി​ന്​ ഇ​റ​ങ്ങു​ന്നത്. ഈ ​മാ​സം 28നാ​ണ്​ ‘സ്​​പേ​സ്​ വാ​ക്​’ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇതോടുകൂടി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത ഒ​രു രാ​ജ്യ​ത്തു​നി​ന്ന്​ ഒ​രാ​ൾ ആ​ദ്യ​മാ​യി ‘സ്​​പേ​സ്​ വാ​ക്​’ ന​ട​ത്തു​ന്നു എ​ന്ന റെ​ക്കോ​ഡും അ​ൽ നി​യാ​ദി​ക്ക്​ സ്വന്തമാകും. സ്റ്റീ​ഫ​ൻ ബോ​വ​ൻ നേ​ര​ത്തേ ഏ​ഴ്​ ത​വ​ണ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ന്​ നി​യോ​ഗി​ത​നാ​യി​ട്ടു​ണ്ട്. പ​രി​ച​യ സ​മ്പ​ന്ന​നാ​യ ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ദൗ​ത്യ​ത്തി​ന്​ പു​റ​പ്പെ​ടു​ന്ന​ത്​ അ​ൽ നി​യാ​ദി​ക്ക്​ സഹായമാണ്. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ പു​റ​ത്തി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ളോ​ളം അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ൽ നി​യാ​ദി ചെ​ല​വ​ഴി​ക്കും. സു​പ്ര​ധാ​ന ദൗ​ത്യ​ത്തെ കു​റി​ച്ച പ്ര​ഖ്യാ​പ​നം ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ ന​ട​ത്തി​യ​ത്.

UAE astronaut Sultan Al Neyadi set to be first Arab to walk in space

നാ​സ​യാ​ണ്​ അ​ൽ നി​യാ​ദി​യെ ദൗ​ത്യ​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ നി​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ലിം അ​ൽ മ​ർ​റി പ​റ​ഞ്ഞു. 2018 മു​ത​ൽ ഇ​തി​നാ​യി അ​ൽ നി​യാ​ദി പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും 2020 മു​ത​ൽ നാ​സ​യി​ലെ പ​രി​ശീ​ല​ന​കാ​ല​ത്ത്​ ത​ന്‍റെ ക​ഴി​വു​ക​ൾ അ​ദ്ദേ​ഹം തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ മ​ർ​റി കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യു​ടെ പു​റം​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​ൻ ഹാ​ർ​ഡ്‌​വെ​യ​ർ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തിയാണ് ഇരു​വ​രും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ആദ്യം പൂ​ർ​ത്തി​യാ​ക്കുക. 1998ൽ ​ബ​ഹി​രാ​കാ​ശ നി​ല​യം സ്​​ഥാ​പി​ച്ച ശേ​ഷം ഇ​തു​വ​രെ 259 ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ മാ​ത്ര​മാ​ണ് ബ​ഹി​രാ​കാ​ശ​ത്ത്​ ഒ​ഴു​കി​ന​ട​ന്നി​ട്ടു​ള്ള​ത്. 700ൽ ​താ​ഴെ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ങ്ങ​ളാ​ണ്​ ആ​കെ ന​ട​ന്നി​ട്ടു​ള്ള​ത്.

യു.​എ​സ്, റ​ഷ്യ, യൂ​റോ​പ്, കാ​ന​ഡ, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്രി​ക​ർ മാ​ത്ര​മാ​ണ്​ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ന്​ ഇ​തു​വ​രെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ബ​ഹി​രാ​കാ​ശ ന​ട​ത്തം നാ​സ ടെ​ലി​വി​ഷ​നി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് സ്‌​പേ​സ് സെ​ന്‍റ​റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ളി​ലും ഇ​ത് പ്ര​ക്ഷേ​പ​ണം ചെ​യ്യു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം മൂ​ന്നി​ന്​ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​യ അ​ൽ നി​യാ​ദി ഇ​തി​ന​കം നി​ര​വ​ധി ​ചി​ത്ര​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക്​ അ​യ​ക്കു​ക​യും വി​ഡി​യോ വ​ഴി ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

About the author

themediatoc

Leave a Comment