Gulf Qatar

ഖത്തറിൽ ജനസംഖ്യ 30 ലക്ഷം കടന്നു 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും, 8.42 ല​ക്ഷം സ്ത്രീ​ക​ളും

Written by themediatoc

ദോ​ഹ – ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 30 ല​ക്ഷം ക​ട​ന്ന​താ​യി പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്. മാ​ർ​ച്ച് മാ​സം അ​വ​സാ​ന​ത്തോ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 21.62 ല​ക്ഷം പു​രു​ഷ​ന്മാ​രും 8.42 ല​ക്ഷം സ്ത്രീ​ക​ളും എ​ന്ന​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്ക്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​നെ അ​പേ​ക്ഷി​ച്ച് ഇ​ത് 6.3ശ​ത​മാ​നം വ​ർ​ധി​ച്ചു. രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി.​എ​സ്.​എ​യു​ടെ റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള ഖ​ത്ത​ർ ഐ​ഡി​ക്കാ​രാ​യ സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും ഈ ​ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ലോ​ക​ക​പ്പി​ന് തൊ​ട്ടു​മു​മ്പ് 2022 ഒ​ക്ടോ​ബ​റി​ലാ​ണ് ഏ​റ്റ​വും അ​വ​സാ​ന​മാ​യി രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 30 ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്. 30.20 ല​ക്ഷ​മാ​യി​രു​ന്നു അ​ന്ന​ത്തെ ആ​കെ എ​ണ്ണം.

About the author

themediatoc

Leave a Comment