Breaking News Gulf UAE

ക​സ്റ്റം​സ് നി​കു​തിനിരക്കിൽ ഇ​ള​വു​ന​ൽ​കി ദുബായ് ക​സ്റ്റം​സ്

Written by themediatoc

ദുബായ് – ഈ ​വ​ർ​ഷം ജ​നു​വ​രി മുതൽ വി​ദേ​ശ​ത്തു​നി​ന്ന്​ വാ​ങ്ങു​ന്ന 300 ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഏർപ്പെടുത്തിയ ക​സ്റ്റം​സ് നി​കു​തി ചു​മ​ത്താ​നു​ള്ള തീ​രു​മാ​നം ദുബായ് ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു.​ ഇ-​മെ​യി​ൽ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇതുപ്രകാരം മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ പ​ഴ​യ രീ​തി​യ​നു​സ​രി​ച്ച്​ 1000 ദി​ർ​ഹ​മി​ൽ കൂ​ടു​ത​ലു​ള്ള​വ​ക്ക്​ മാ​ത്ര​മേ നി​കു​തി ഈ​ടാ​ക്കൂ​വെ​ന്നാ​ണ്​ അ​റി​യി​ച്ച​ത്.നിലവിൽ ച​ര​ക്കു​ക​ളു​ടെ അ​ഞ്ചു​ശ​ത​മാ​ന​മാ​ണ് ക​സ്റ്റം​സ്​ ഡ്യൂ​ട്ടി ഈ​ടാ​ക്കു​ന്ന​ത്. ഇ​തു​വ​ഴി അ​ന്ത​ർ​ദേ​ശീ​യ​മാ​യി ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​ർ അ​ഞ്ചു​ശ​ത​മാ​നം ഇ​റ​ക്കു​മ​തി ക​സ്റ്റം​സ് തീ​രു​വ​യും അ​ഞ്ചു​ശ​ത​മാ​നം മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യും ന​ൽ​ക​ണ​മാ​യി​രു​ന്നു. പ​ഴ​യ രീ​തി​യി​ലേ​ക്ക്​ മാ​റി​യ​തോ​ടെ കു​റ​ഞ്ഞ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​സ്റ്റം​സ്​ ഡ്യൂ​ട്ടി​യി​ല്ലാ​തെ രാ​ജ്യ​ത്തേ​ക്ക്​ കൊ​ണ്ടു​വ​രാ​നാ​കും.

എന്നാൽ പുതുക്കിയ നിയമം പു​ക​യി​ല, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ-​സി​ഗ​ര​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ ഉ​യ​ർത്തിരുന്ന തീ​രു​വ​ അതെപ്രകാരം തുടരും. 2017ലാ​ണ്​ യു.​എ.​ഇ കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ൾ, എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ, പു​ക​യി​ല, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും മറ്റും എ​ക്സൈ​സ് നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യിരുന്നത്.

About the author

themediatoc

Leave a Comment