ദുബായ് – ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ഉച്ചകോടിയിൽ ന്യൂഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സമ്പൽസമൃദ്ധിക്കായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും ആശംസകൾ നരേന്ദ്ര മോദിക്ക് കൈമാറി.
പിന്നീട് ശൈഖ് മുഹമ്മദ് ബിന് സായിദിനും, ശൈഖ് മുഹമ്മദ് ബിൻ റാശിദിനും മോദി നന്ദിയർപ്പിക്കുന്നതായും, യു.എ.ഇക്ക് ആശംസ നേരുന്നതായും അറിയിച്ചു. സുസ്ഥിര സാമ്പത്തിക വികസനത്തിന് ഇരുരാജ്യങ്ങളും കൈകോർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചരിത്രപരമായ ബന്ധത്തെ കുറിച്ചും ചർച്ച ചെയ്തു.