ഷാർജ – 2023 മാർച്ച് 31ന് മുൻപുള്ള പിഴയൊടുക്കാൻ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ്. ഇതിന് പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക് പൊയന്റ് എന്നിവയും റദ്ധാക്കുമെന്നും ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അലൈ പറഞ്ഞു.
ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന നിയമവ്യവസ്ഥയിൽ ഗുരുതര നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ഇളവുകളുണ്ടാവില്ല.
നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടക്കുന്നവർക്ക് 35 ശതമാനം ഇളവ് കഴിഞ്ഞ ദിവസം ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.