Featured Gulf UAE

യു.എ.ഇയിൽ ഇനിമുതൽ ജ​ന​ന, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം

Written by themediatoc

ദുബായ് – യു.എ.ഇയിലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ജ​ന​ന, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം ല​ഭി​ക്കു​ന്ന സം​വി​ധാ​ന​മൊ​രു​ക്കി യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. പുതിയ സംവിധാനം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി കാ​ര്യ​ക്ഷ​മ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ജ​ന​ന-​മ​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. ന​ഷ്‌​ട​പ്പെ​ട്ട ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വീ​ണ്ടും ല​ഭി​ക്കാ​നും പു​തി​യ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി വ്യ​ക്തി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം.

ഇതിന്നായി ന​വ​ജാ​ത ഇ​മാ​റാ​ത്തി കു​ട്ടി​ക​ൾ​ക്കാ​യി മ​ന്ത്രാ​ല​യം ‘മ​ബ്​​റൂ​ക്ക് മായാ​ക്ക്’ എ​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നു പു​റ​മെ ഐ​ഡി കാ​ർ​ഡും പാ​സ്‌​പോ​ർ​ട്ടും ല​ഭി​ക്കും. ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്, ആ​ൻ​ഡ്​ പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി ഫെ​ഡ​റ​ൽ അ​തോ​റി​റ്റി​ക്ക് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യാ​ണ്​ പാ​സ്​​പോ​ർ​ട്ടും മ​റ്റും ല​ഭ്യ​മാ​ക്കു​ക.

ജ​ന​ന, മ​ര​ണ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ഇ-​സേ​വ​നം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ണെ​ന്നും അ​വ അ​വ​ലോ​ക​നം ചെ​യ്യാ​നും ന​വീ​ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​സി​സ്റ്റ​ന്‍റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹു​സൈ​ൻ അ​ബ്ദു​റ​ഹ്​​മാ​ൻ അ​ൽ റ​ന്ദ്​ പ​റ​ഞ്ഞു. ര​ജി​സ്​​ട്രേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക്​ ആ​ക്കു​ന്തി​ന്​ പു​തി​യ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ന​ദ അ​ൽ മ​സ്​​റൂ​ഖി കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment