ദുബായ് – ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയിൽ ഒന്നായ ദുബായ് ഇന്റർനാഷനൽ ബോട്ട് ഷോ മാർച്ച് ഒന്നു മുതൽ അഞ്ചു വരെ നടക്കും. 175 യാട്ടുകളും ജലയാനങ്ങളുമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഷോയിൽ പങ്കെടുക്കാൻ ദുബായ് ഹാർബറിൽ എത്തുന്നത്. ഏകദേശം 30,000 ത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
നിലവിലെ കണക്കുകൾ അനുസരിച്ചു ലോകത്തിലെ സൂപ്പർ യാനങ്ങളുടെ ഉടമകളിൽ നല്ലൊരു ശതമാനവും മിഡിൽ ഈസ്റ്റിലാണ്. അതുകൊണ്ടു തന്നെ നിരവധി പുതിയ യാനങ്ങൾ അഞ്ചു ദിവസത്തിനിടെ പുറത്തിറങ്ങാനാണ് സാധ്യത. ഒപ്പം പ്രശസ്ത സ്ഥാപനങ്ങളായ സൺറീഫ്, അസിമുത്, സാൻ ലെറെൻസോ, ഫെറാറ്റി, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ്, സൺസീകർ ഗൾഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങൾക്കൊപ്പം പുതിയ ബ്രാൻഡുകളായ ബോട്ടിക്യൂ യാട്ട്, ഫിൻമാസ്റ്റർ, അബെകിങ് ആൻഡ് റാസ്മുസെൻ, ഗ്രീൻലൈൻ യാട്ട്, നോർധൻ, സോ കാർബൺ തുടങ്ങിയവയും ഇക്കുറിയെത്തും അണിനിരക്കും. ഇവക്കൊപ്പം ഏറ്റവും നൂതന ചെറിയ മത്സ്യബന്ധന നൗകകളുമുണ്ടാകു
ലോകത്തിലെ തന്നെ പ്രഗൽഭരായ കപ്പിത്താന്മാർ, കപ്പൽ ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന മേള ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം കൂടിയായിത്തീരും. അതുകൊണ്ടുതന്നെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 നോട്ടിക്കൽ തലസ്ഥാനങ്ങളിൽ ഒന്നായ ദുബായിൽ15 ടെർമിനലുകളിലായി 3000 ബോട്ടുകൾക്ക് യഥേഷ്ടം വിന്യസിക്കാനുമാകും.