ദുബായ് – തുർക്കിയയിലെ ഭൂകമ്പ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ് -2 വിനോടനുബന്ധിച്ച ആശുപത്രി യു.എ.ഇയുടെ ഫീൽഡ് ആശുപത്രി സജീവം പ്രവർത്തനത്തിലാണ്. നിലവിൽ തുർക്കിയയിലെ ഗാസിയാന്റപ്പിലാണ് ആശുപത്രി സ്ഥാപിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗം, ഓപറേഷൻ മുറി, ഐ.സി.യു, സി.ടി സ്കാൻ, അണുനശീകരണ സംവിധാനം എന്നിവയാണ് നിലവിലെ ലഭ്യമായ സേവങ്ങൾ. ഗുരുതരമായി പരിക്കേറ്റവർക്കും അടിയന്തര ചികിത്സ നൽകാനുള്ള നൂതന സംവിധാനവും എവിടെ ഒരുക്കിയിട്ടുണ്ട്.
എന്നാൽ ഫീൽഡ് ആശുപത്രിയുടെ അടുത്ത ഘട്ടമായി ലബോറട്ടറി, എക്സ്റേ, ഫാർമസി, ദന്തവിഭാഗം, ഒ.പി, ഇൻപേഷ്യന്റ് വാർഡ് എന്നിവ സജ്ജീകരിക്കും. ഒപ്പം നിലവിലെ ആശുപത്രിയുടെ ശേഷി 50 ബെഡ് ആയി ഉയർത്തുന്നതോടൊപ്പം,15 ഡോക്ടർ, 60 നഴ്സ്, കൂടുതൽ ചികിത്സ ഉപകരണങ്ങൾ, ടെക്നീഷ്യൻമാർ എന്നിവയും വരും ദിവസങ്ങളിൽ ദുബായിൽ നിന്നും എത്തിക്കുമെന്നും അധികൃതകർ അറിയിച്ചു.
തുർക്കിയയിലെ ഭൂകമ്പ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങളിലും യു.എ.ഇ സേന ഇപ്പോഴും സജീവമാണ്. തുർക്കിയയിൽ ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച കറാമൻമറാസിൽ ഇപ്പോഴും സേന തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി തിരിഞ്ഞ് മുഴുസമയവും തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലുമാണ് സംഘം. കഴിഞ്ഞ ദിവസം സിറിയയിൽ നടത്തിയ തിരച്ചിലിൽ മാതാവിനെയും മൂന്നു മക്കളെയും യു.എ.ഇ സേന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പുറമെ 11 വയസ്സുകാരനെയും മധ്യവയസ്കരെയും സേന രക്ഷപ്പെടുത്തിയിരുന്നു.