Breaking News Featured Gulf UAE

ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയ യു.എ.ഇ വിസക്കാർക്ക്​​ റി എൻട്രി പെർമിറ്റ്​ നൽകുന്നു

Written by themediatoc

ദുബായ് – റസിഡന്‍റ്​ വിസയുള്ള ആറ്​ മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത്​ തങ്ങിയ റസിഡന്‍റ്​ വിസക്കാർക്ക്​ റി എൻട്രി പെർമിറ്റ്​ അനുവദിച്ച്​ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​ (ഐ.സി.പി). ഇതോടെ രാജ്യത്തിന് പുറത്ത്‌ ആറ്​ മാസമോ അതിലധികമോ നാട്ടിൽ തങ്ങിയതിന്‍റെ പേരിൽ വിസ റദ്ദായവർക്ക്​ വീണ്ടും അതേ വിസയിൽ രാജ്യത്തെത്താൻ കഴിയുന്നതാണ് ഈ പുതിയ ആനുകൂല്യം.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​ (ഐ.സി.പി) നിർദേശം പുറത്തിറക്കിയ നിർദേശമനുസരിച്ചു https://smartservices.icp.gov.ae/echannels/web/client/guest/index.html#/dashboard എന്ന ലിങ്ക്​ വഴി റി എൻട്രിക്ക്​ അപേക്ഷിക്കാം. ഒപ്പം പാസ്സ്‌പോർട്ട്, വിസ, പുറത്തുകഴിയേണ്ടിവന്ന കൃത്യവും വ്യക്തവുമുള്ള കാര്യകാരണം എന്നിവയുടെ കോപ്പികളും സമർപ്പിക്കേണ്ടതുണ്ട്‌.

നിലവിൽ യു.എ.ഇ റസിഡന്‍റ്​ വിസയുള്ളവർ ആറ്​ മാസത്തിനിടയിൽ രാജ്യത്ത്​ പ്രവേശിക്കണമെന്നാണ്​ നിയമം. അല്ലാത്തപക്ഷം വിസ റദ്ദാവും. എന്നാൽ ഇങ്ങനെ വിസ റദ്ദാവുന്നവർക്ക്​ ആശ്വാസമാണ്​ പുതിയ നിർദേശം. റി എൻട്രി അനുമതി ലഭിച്ച്​ 30 ദിവസത്തിനകം യു.എ.ഇയിൽ പ്രവേശിച്ചിരിക്കണം. യു.എ.ഇയുടെ പുറത്ത്​ നിന്നായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടതും.

എന്നാൽ ഐ.സി.പിയുടെ നിരക്കായ 150 ദിർഹമും ഫീസായി അടക്കുന്നതോടൊപ്പം രാജ്യത്തിന് പുറത്തുനിന്ന ഓരോ 30 ദിവസത്തിനും [ഓരോ മാസത്തിനും] 100 ദിർഹം പിഴ നൽകണം. എന്നാൽ നൽകിയ അപേക്ഷ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​ (ഐ.സി.പി) നിരസിച്ചാൽ 800 ദിർഹം മാത്രമേ തിരികെ ലഭിക്കുകയുളൂ.

About the author

themediatoc

Leave a Comment