തൊടുപുഴ – മുട്ടത്തെ ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്, ഈ മാസം 24നാണ് മുട്ടത്തെ ലോഡ്ജിൽ മാർത്താണ്ഡം സ്വദേശിയായ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്. അയൽവാസിയുടെ മകളെ പീഡിപ്പിക്കാൻ യേശുദാസ് ശ്രമിച്ചിരുന്നു. മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.