ഷാർജ – ഷാർജ എയർപോർട്ടിൽ എത്തിയ യാത്രക്കാരന്റെ കൈയിൽനിന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുതിയതരം കഞ്ചാവിനെക്കാൾ നൂറുമടങ്ങ് ശക്തിയുള്ള മയക്കുമരുന്ന് കണ്ടെത്തി ഷാർജ പൊലീസ്. സൗന്ദര്യവർധക വസ്തുക്കളുടെ രൂപത്തിൽ സെറം കുപ്പികളിൽ മയക്കുമരുന്ന് കണ്ടെത്തിയത്. മനുഷ്യനിർമിതമാണ് ഈ മയക്കുമരുന്നെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു.
ഗര, ദ്രാവക രൂപത്തിലും ഉണക്കിയും, വാതകമാക്കിയും, സൗന്ദര്യവർധക വസ്തുക്കൾ, ഭക്ഷണം തുടങ്ങി ഏത് ഉൽപന്നത്തിന്റെയും ഭാഗമായി ഈ മരുന്നുകളുടെ രൂപം എളുപ്പത്തിൽ മാറ്റാനും മറയ്ക്കാനും കഴിയുയുന്ന പുതിയതരം മയക്കുമരുന്ന് വിദേശ ലാബുകളിൽ വികസിപ്പിച്ചെടുത്തതയാണ് സാധ്യത എന്ന് കെമിക്കൽ അനാലിസിസ് വിദഗ്ധൻ ഡോ. താജ് എൽസി അബ്ബാസ് വിലയിരുത്തി.
വീര്യം കൂടിയ മയക്കുമരുന്ന് കുറഞ്ഞതോതിൽ പോലും ഉപയോഗിക്കുന്നവർക്ക് ഹൃദയമിടിപ്പ് വർധിക്കൽ, ഉയർന്ന രക്തസമ്മർദം, ഛർദി, മനോരോഗം എന്നിവ ഉൾപ്പെടെ മറ്റു ഗുരുതരമായ രോഗങ്ങളും ഉണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.