Gulf UAE

മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ തൊഴില്‍ പ്രശ്‌നം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചർച്ചനടത്തി

Written by themediatoc

നിലവിലെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദുബായ് യൂണിറ്റിലെ ജീവനക്കാരുടെ തൊഴില്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മിഡില്‍ ഈസ്റ്റ് (ദുബായ്) യൂണിറ്റും ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ദുബായ് ഘടകവും സംയുക്തമായി യുഎഇ സന്ദര്‍ശനത്തിലുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി ഫുജൈറയില്‍ ചര്‍ച്ച നടത്തി.

ഇതുസംബന്ധിച്ച മാധ്യമ കൂട്ടായ്മകളുടെ കത്തും തങ്ങള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം യൂണിയന്‍ മിഡില്‍ ഈസ്റ്റ് സെക്രട്ടറി ടി.ജമാലുദ്ദീനും എന്‍.എ.എം ജാഫറും (മിഡില്‍ ബസ്റ്റ് ചന്ദ്രിക) തങ്ങളെ പാണക്കാട് വസതിയില്‍ സന്ദര്‍ശിച്ച് കത്ത് നല്‍കിയതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കെയുഡബ്‌ള്യുജെ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് എം.സി.എ നാസര്‍, ട്രഷറര്‍ പ്രമദ് ബി.കുട്ടി, ഐഎംഎഫ് കോഓര്‍ഡിനേറ്റര്‍മാരായ അനൂപ് കീച്ചേരി, ശിഹാബ് അബ്ദുല്‍ കരീം, തന്‍സി ഹാഷിര്‍, ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) എന്നിവര്‍ ഫുജൈറയില്‍ തങ്ങളെ നേരില്‍ സന്ദര്‍ശിച്ച് കത്ത് നല്‍കിയത്.

ഇക്കാര്യത്തിലുള്ള അനുഭാവപൂര്‍ണമായ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയ തങ്ങള്‍, കഴിയാവുന്നത്ര വേഗത്തില്‍ പരിഹാര നീക്കം നടത്താമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ദുബായില്‍ പത്രത്തിന്റെ അച്ചടി നിര്‍ത്തി രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും ജീവനക്കാരുടെ സേവന, വേതന ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല.

കെയുഡബ്‌ള്യുജെ, ഐഎംഎഫ് സാഥികളാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്. ഐയുഎംഎല്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കും ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.

About the author

themediatoc

Leave a Comment