ന്യൂഡൽഹി – കഴിഞ്ഞ ദിവസം ഇന്ത്യ ഒഡിഷ തീരത്തു നിന്ന് വിജയകരമായി പരീക്ഷിച്ച അഗ്നി-5 അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ താകീതായി. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. 5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷനേരത്തിൽ ചൈനയെ മുഴുവൻ ആക്രമിക്കാനാകും. ഇക്കഴിഞ്ഞ ജൂണിൽ ആണവശേഷിയുള്ള അഗ്നി-4 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിക്ഷേപിച്ച് വിജയിച്ചിരുന്നു. അരുണാചൽ പ്രദേശ് അതിർത്തിയിലെ തവാങിൽ ചൈന നിയന്ത്രണരേഖ ലംഘിച്ചതിന് പിന്നാലെയുള്ള അഗ്നി-5 ന്റെ പരീക്ഷണം അതുകൊണ്ടുതന്നെ ലോകശ്രദ്ധ നേടിയത്.
ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൾകലാം ദ്വീപിൽ നിന്നാണ് ആണവായുധം വഹിക്കാവുന്ന അഗ്നി-5ന്റെ രാത്രികാല വിക്ഷേപണം നടന്നത്. ആണവ കമാൻഡിന്റെ ഭാഗമായ അഗ്നി-5 മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൂർണ ദൂരത്തിൽ വിജയകരമായി പരീക്ഷിക്കുന്നത് ആദ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ മിസൈൽ സഞ്ചരിച്ചു. ആധുനിക സാങ്കേതിക വിദ്യകളുള്ള ഭാരം കുറഞ്ഞ മിസൈലിന്റെ ദൂരപരിധി ഇനിയും വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതിരോധ വൃത്തങ്ങൾ പുറത്തിറക്കിയ കുറിപ്പിൽ വ്യകത്മാക്കിയിട്ടുണ്ട്.
അഗ്‌നി-5
20 രാജ്യങ്ങൾ അഗ്‌നി-5ക്ക് കൈയെത്തും ദൂരത്ത്
ദൂരപരിധി- 5500 കിലോമീറ്റർ.
ഭാരം- 50,000 കിലോ.
നീളം- 17.5 മീറ്റർ പരമാവധി വേഗത- ശബ്ദത്തിന്റെ 24 മടങ്ങ് (സമാന മിസൈലുകളുള്ള മറ്റ് രാജ്യങ്ങൾ- യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, ഇസ്രയേൽ).
ഒരു മിസൈലിൽ ഒന്നിലധികം ലക്ഷ്യങ്ങൾ തകർക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തിൽ 12,000-15,000 കി.മീ സഞ്ചരിക്കുന്ന ഡോങ്‌ഫെങ്-41 പോലുള്ള ചൈനീസ് ആണവ മിസൈലുകളെ പ്രതിരോധിക്കാം.
മൂന്ന് ഘട്ട ഖര ഇന്ധനത്തിന്റെ സഹായത്തോടെ കുതിക്കുന്നു.
അഗ്നി-4 ദൂരപരിധി- 4,000 കി.മീ.
അഗ്നി-2- 3,000 കി.മീ.
അഗ്നി-2- 2,000 കി.മീ
20 രാജ്യങ്ങൾ കൈയെത്തും ദൂരത്ത്
- ചൈന
- ജപ്പാൻ
- ദക്ഷിണ കൊറിയ
- ഉത്തരകൊറിയ
- ഇന്റോനേഷ്യ
- തായ്ലൻഡ്
- മലേഷ്യ
- പാകിസ്ഥാൻ
- അഫ്ഗാനിസ്ഥാൻ
- ഇറാൻ
- റഷ്യ
- ഇറാക്ക്
- ഈജിപ്ത്
- സിറിയ
- ജർമ്മനി
- യുക്രെയിൻ
- ഗ്രീസ്
- ഇറ്റലി
- സുഡാൻ
- ലിബിയ