Breaking News Gulf UAE

41-മത് ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ലെ​ത്തി​യ​ത്​ 21 ല​ക്ഷം സ​ന്ദ​ർ​ശ​കരായെത്തി

Written by themediatoc

ഷാ​ർ​ജ – ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ പു​സ്ത​ക​മേ​ള​യായ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 41മത് എ​ഡി​ഷ​നിൽ ഈ വർഷം മൊത്തം 21.7 ല​ക്ഷം പേ​ർ സ​ന്ദ​ർ​ശി​ച്ച​തായി അധികൃതർ അറിയിച്ചു. 54.2 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 45.8 ശ​ത​മാ​നം സ്​​​ത്രീ​ക​ളു​മാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. ഇ​തി​ൽ 40.8 ശ​ത​മാ​ന​വും 16 മു​ത​ൽ 25ന്​ ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നു. 35.1 ശ​ത​മാ​നം പേ​ർ 25 മു​ത​ൽ 45 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രാ​ണ്. യു​വ​ജ​ന​ത​യു​ടെ പു​സ്ത​ക​താ​ൽ​പ​ര്യ​മാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2.18 ല​ക്ഷം കു​ട്ടി​ക​ളെ​യും ഇ​ക്കു​റി പു​സ്ത​കോ​ത്സ​വം ആ​ക​ർ​ഷി​ച്ചു.

112 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​ 21.7 ല​ക്ഷം പേർ സ​ന്ദ​ർ​ശി​ച്ച​ 12 ദി​വ​സം നീടുനിന്ന പുതകമേളയിൽ 200ഓ​ളം സാം​സ്കാ​രി​ക സം​വാ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി. എന്നാൽ ലൈ​ബ്ര​റി​ക​ളു​ടെ ന​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ പു​സ്ത​കം വാ​ങ്ങാ​ൻ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ​45 ല​ക്ഷം ദി​ർ​ഹം ഗ്രാ​ൻ​ഡ്​ അ​നു​വ​ദി​ച്ചു.

​SIBF 22 എ​ന്ന ഹാ​ഷ്​ ടാ​ഗി​ൽ പോ​സ്റ്റ്​ ചെ​യ്ത വി​ഡി​യോ​ക​ൾ 18 ദ​ശ​ല​ക്ഷം കാ​ഴ്ച​ക്കാ​രി​ലേ​ക്കെ​ത്തി. അ​റ​ബി, ഇം​ഗ്ലീ​ഷ്​ ഹാ​ഷ്​ ടാ​ഗു​ക​ളി​ലാ​യി 8400ഓ​ളം പേ​ർ വ്യ​ക്തി​പ​ര​മാ​യും പോ​സ്റ്റു​ക​ളി​ട്ടു. എന്നാൽ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ 70 ല​ക്ഷം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തിക്കുവാൻ ഈ വർഷം എത്തിക്കുവാൻ അധികൃതർക്ക് സാധിച്ചു.

ഷാ​റൂ​ഖ്​ ഖാ​ൻ, ഫു​ട്​​ബാ​ൾ താ​രം സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്, ക്രി​ക്ക​റ്റ്​ താ​രം ഷു​ഐ​ബ്​ അ​ക്​​ത​ർ, ഈ​ജി​പ്​​ഷ്യ​ൻ ന​ട​ൻ ക​രീം അ​ബ്​​ദു​ൽ അ​സീ​സ്, അ​ഹ്​​മ​ദ്​ അ​ൽ സ​ക്ക, സൗ​ദി അ​റേ​ബ്യ​ൻ ഗാ​യ​ക​ൻ അ​ബാ​ദി അ​ൽ ​ജൊ​ഹ​ർ, ശ്രീ​ല​ങ്ക​ൻ എ​ഴു​ത്തു​കാ​ര​ൻ ഷെ​ഹാ​ൻ ക​രു​ണ​തി​ല​ക, ബു​ക്ക​ർ ​പു​ര​സ്കാ​ര ജേ​താ​വ്​ ഗീ​താ​ഞ്ജ​ലി ശ്രീ ​തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം.

About the author

themediatoc

Leave a Comment