ദുബായ് – സ്‌മാർട്ട് സിറ്റി, ദുബായ് പേപ്പർലെസ് സ്ട്രാറ്റജി പദ്ധതിയുടെയും ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) നഗരത്തിലുടനീളമുള്ള പൊതു പാർക്കിംഗ് മെഷീനുകളുടെ നൂതന നവീകരണ പ്രക്രിയ പൂർത്തിയാക്കിയതായി ആർടിഎ ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ടച്ച് സ്‌ക്രീനുകളും എംപാർക്കിംഗ് സംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോണുകളിലേക്ക് ഇ-ടിക്കറ്റും ടെക്‌സ്‌റ്റ് സന്ദേശങ്ങളും ഇനിമുതൽ സ്വീകരിക്കാനും തിരിച്ചടിയാക്കാനും കഴിയും.
നവീകരിച്ച പുതിയ സംവിധാനമനുസരിച്ച് ദയൂബയിലെ എല്ലാ പാർക്കിംഗ് ടിക്കറ്റുകളും ഡിജിറ്റൽ ആയി മാത്രമേ ലഭിക്കൂ. അതുകൊണ്ടു തന്നെ ആപ്പുകളും ടെക്‌സ്‌റ്റ് മെസേജുകളും ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വഴി പാർക്കിങ് ഫീസ് അടയ്‌ക്കുന്നതിന്റെ അനുപാതം 80 ശതമാനത്തിലെത്തി.
കൂടാതെ വാട്ട്‌സ്ആപ്പ് വഴിയുള്ള പേയ്‌മെന്റ് സംവിധാനം പ്രതിദിനം 9,000 രേഖപ്പെടുത്തി. ആർടിഎ ദുബായ് ആപ്പിന്റെ പ്രതിദിന ഉപയോഗം ഈ വർഷം പ്രതിദിനം 20,000 ഇടപാടുകളിൽ നിന്ന് 45,000 ആയി ഉയർന്നു എന്ന് പാർക്കിംഗ്, ട്രാഫിക്, റോഡ്‌സ് ഏജൻസിയുടെ ആർടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.