ദുബായ് – ദുബായിലെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നാല് പുതിയ ബസ് റൂട്ടുകൾ കൂടി തുറക്കുവാനൊരുങ്ങുന്നു. ഇതനുസരിച്ചു റൂട്ട് 18, 19, എഫ് 29, ഡി.ഡബ്ല്യു.സി 1 എന്നിവയാണ് പുതിയ റൂട്ടുകൾ.
അൽ നഹ്ദ 1ൽനിന്ന് ഖിസൈസിലേക്കാണ് റൂട്ട് 19. അൽ നഹ്ദ 1ൽനിന്ന് മുഹൈസിന 4ലേക്കാണ് റൂട്ട് 18 ബസ് സർവിസ് നടത്തുക. തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവേളയിൽ ഈ ബസും സർവിസ് നടത്തും. മെട്രോ സ്റ്റേഷനിലേക്കുള്ള സർവിസാണ് എഫ് 29. അൽ വാസൽ റോഡിൽ നിന്ന് ഇക്വിറ്റി മെട്രോ സ്റ്റേഷനിലേക്ക് 20 മിനിറ്റ് ഇടവേളയിൽ ഈ ബസ്സ് സർവീസ് നടത്തും.
ഇബ്നുബത്തൂത്ത സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ഡി.ഡബ്ല്യു.സി 1 ബസ് അൽ മക്തൂം ഇന്റർനാഷനൽ വിമാനത്താവളത്തിലേക്കാണ് സർവിസ് നടത്തുന്നത്. എക്സ്പോ 2020 മെട്രോ സ്റ്റേഷൻ വഴിയാണ് ഈ ബസിന്റെ യാത്രയെന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകും. എക്സ്പോ സ്റ്റേഷനിലേക്ക് അഞ്ച് ദിർഹമും ഇബ്നുബത്തൂത്തയിലേക്ക് 7.50 ദിർഹമുമാണ് നിരക്ക്. ഡിസംബർ 20 വരെയായിരിക്കും ഈ സർവിസ്.
നിലവിലെ പുതുക്കിയ റൂട്ടുകൾ ഇപ്രകാരം:-
എഫ് 10 ബസുകൾ ഇനിമുൽ സഫാരി പാർക്ക് വരെ ഓടും – എഫ് 20 അൽ സഫ മെട്രോ സ്റ്റേഷനിലത്തുകയും അൽ വാസൽ റോഡിലൂടെ കടന്നുപോകും – എഫ് 30 ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്ക് നീട്ടി – എഫ് 32 മെഡോണിലേക്ക് നീട്ടി – എഫ് 50 ഡി.ഐ.പിയിലേക്ക് നീട്ടി എങ്കിലും ഖലീജ് ടൈംസിലൂടെ പോകും – എഫ് 53 ദുബൈ ഇൻഡസ്ട്രിയിൽ സിറ്റിയിലേക്ക് ദീർകിപ്പിച്ചിട്ടുണ്ട് – എഫ് 55 എക്സ്പോ മെട്രോ സ്റ്റേഷൻ വരുടെയും ദീർഗ്ഗിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഈ മാസം 18 മുതൽ ടൈം ടേബിളുകൾ മാറുന്ന റൂട്ടുകൾ:-
11 A, 5, 12, 15, 17, 21, 24, 30, 32C, 44, 50, 55, 61, 63E, 64, 66, 67, 84, 91, 95A, 96, 310, 320, C01, C04, C09, C18, C26, C28, DWC1, E16, E400, E411, F01, F15, F26, F20, F21, F29, F33, F47, F48, J01, N55, X25, X64, X92, and X94. ഇവയാണ്.