Breaking News Featured Gulf UAE

അബൂദബി – അല്‍ഐന്‍ റോഡിലെ വേഗപരിധി കുറച്ചു

Written by themediatoc

അബൂദബി – റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യെ​യും അ​ല്‍ഐ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ല്‍ വേ​ഗ​പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചു. ഇ​ത​നു​സ​രി​ച്ച്​ അ​ബൂ​ദ​ബി-​അ​ല്‍ഐ​ന്‍ റോ​ഡി​ല്‍ അ​ല്‍ സ​ആ​ദ് പാ​ല​ത്തി​ല്‍നി​ന്ന് അ​ല്‍ അ​മീ​റ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 140 കി​ലോ​മീ​റ്റ​റാ​യാ​ണ് ചു​രു​ക്കു​ക. ഇതനുസാരിച്ച് ന​വം​ബ​ർ 14ന്​ നിയം ​നി​ല​വി​ൽ വരും.

അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് അ​ല്‍ഐ​നി​ലേ​ക്കു​ള്ള പാ​ത​യി​ല്‍ ബ​സും മ​റ്റൊ​രു വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ക്കു​ക​യും 11 പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്ത​ത് ഏ​താ​നും മാ​സം മു​മ്പാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണം അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി അ​ല്‍ഐ​ന്‍ ട്രാ​ഫി​ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ല​ഫ്. കേ​ണ​ല്‍ സെ​യി​ഫ് അ​ല്‍ അ​മി​രി പ​റ​ഞ്ഞു.

സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. പു​തി​യ തീ​രു​മാ​നം ഏ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ റോ​ഡി​ലെ സ്പീ​ഡ് കാ​മ​റ​ക​ളി​ല്‍ 140 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും ക്ര​മീ​ക​രി​ക്കു​ന്ന വേ​ഗ​പ​രി​ധി​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

About the author

themediatoc

Leave a Comment