ദുബായ് – ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ ആളിൽ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദുബായ് കസ്റ്റംസ് അനധികൃത ദുർമന്ത്രവാദ അസംസ്‌കൃത വസ്തുകക്കൾ പിടിച്ചെടുത്തത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനധികൃതമായ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ, ഏലസ്, ലഘുലേഖകൾ, തുകൽക്കഷ്ണങ്ങൾ തുടങ്ങിയ 120 അനധികൃത അസംസ്‌കൃത വസ്തുക്കളാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയിലും ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇത്തരം ദുർമന്ത്രവാദ അനധികൃത വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇതോടെ 2019 മുതൽ ദുബൈ വിമാനത്താവളം വഴി കടത്താനുള്ള 22 ശ്രമങ്ങളാണ് ദുബായ് കസ്റ്റംസ് അനധികൃതർ തകർത്തത് ഒപ്പം 68 കിലോ ദുർമന്ത്രവാദ വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
ഇത്തരത്തിൽ പിടിയിലാകുന്നവർക്ക് കഠിന തടവും പിഴയുമാണ് ലഭിക്കുക. ഇത്തരത്തിൽ മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന അനധികൃത വസ്തുക്കൾ കൈവശം വെക്കുന്നതിനെ കുറിച്ചും, കൊണ്ടുവരുന്നതിന് കുറിച്ചും ഈ അടുത്തിടെ ദുബായ് അധികാരികൾ യാത്രക്കാർക്ക് കനത്ത താകീത് നൽകിയിരുന്നു. എന്നാൽ ഇപ്രകാരം ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുവാനും ഇത്തരം പ്രവർത്തികൾ തടയുവാൻ ഉതകുന്ന പരിശലലനം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്നും ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപറേഷൻസ് ഡയറക്ടർ ഖാലിദ് അഹ്മദ് പറഞ്ഞു.